മലബാർ ഡിസ്ട്രിക്ട് സി.ഏ യുവജന സമ്മേളനം സെപ്റ്റം. 4 മുതൽ
വാർത്ത: പാസ്റ്റർ സുബാഷ് കെ. ജോസ്
വയനാട് : മലബാർ ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡഴ്സിന്റെ (സി.ഏ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ ബത്തേരി സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ യുവജന സമ്മേളനം നടക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. വി.ടി. എബ്രഹാം ഉത്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് കമ്മറ്റിയും ഡിസ്ട്രിക്ട് സി.ഏ കമ്മറ്റിയും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. റവ. ജോ തോമസ്, പാസ്റ്റർ റോയ് മാത്യു, പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ ലിൻസൺ സാമുവേൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുക്കും. ആൻസൺ ഏലിയാസിന്റെ നേതൃത്വത്തിലുള്ള ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ഓൺലൈൻ വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉള്ളത്.
പാസ്റ്റർമാരായ മെജോഷ് മത്തായി, പീറ്റർ കെ.ആർ, ജിജോ കെ. ഏലിയാസ് എന്നിവർ ഡിസ്ട്രിക്ട് സി.എ കമ്മിറ്റിയ്ക്ക് നേതൃത്വം നൽകുന്നു.
Advertisement




























































