ശതാബ്ദി മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സെപ്റ്റം.1ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഗാ ബൈബിൾ ക്വിസിൻ്റെ ഗ്രാൻഡ്ഫിനാലെ സെപ്റ്റംബർ 1 തിങ്കളാഴ്ച രാവിലെ 9 ന് തിരുവല്ല, വെണ്ണിക്കുളത്തുള്ള
പവർ വിഷൻ ചാനൽ സ്റ്റുഡിയോ കോംപ്ലക്സിൽ നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.പി. തോമസിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
സെൻ്റർ തല മത്സരത്തിനു ശേഷം നടന്ന മേഖലാതല ബൈബിൾ ക്വിസിൽ വിജയികളായ ടീമുകളെ ഉൾപ്പെടുത്തിയാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. മേഖല വിജയികൾക്കുള്ള ട്രോഫികളും, ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മത്സരാനന്തരം വിതരണം ചെയ്യും. ശതാബ്ദി മെഗാ ബൈബിൾ ക്വിസ് കോഡിനേറ്ററായി ബ്രദർ സാബു ജോർജ് പ്രവർത്തിക്കുന്നു.



