ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പിന് തുടക്കമായി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്യാമ്പ് മെയ് 5 തിങ്കളാഴ്ച രാവിലെ 10 മുതൽതിരുവല്ല കൊമ്പാടി മാർത്തോമാ ക്യാമ്പ് സെന്ററിൽ തുടക്കമായി. മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.തിരുവല്ല റീജൻ പ്രസിഡന്റ് പാസ്റ്റർ കെ. ജോണി ഉദ്ഘാടനം നിർവഹിച്ചു. ജെസ്സി കോശി വിഷയാവതരണം നടത്തി. വനിതാ സമാജം കൊയർ ഗാനാലാപനം നടത്തി. "ദൈവഭയത്തിൽ വിശുദ്ധിയെ തിരിച്ചു കൊള്ളുക"എന്നതാണ് ചിന്താവിഷയം.

അനുഗ്രഹീതരായ ദൈവവചന പ്രഭാഷകർ തുടർന്നുള്ള സെഷനുകൾ നയിക്കും. മെയ് ഏഴിന് സമാപിക്കും. മറിയാമ്മ ജോയി, ജെസ്സി എബ്രഹാം, സൂസമ്മ പൊടിക്കുഞ്ഞ് മറ്റ് ഭാരവാഹികൾ നേതൃത്വം നൽകും.
വാർത്ത: ജാൻസി ജോബ്
Advertisement
















































