പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് വേങ്ങൂർ സ്നേഹക്കൂട് സമർപ്പണം ജൂൺ 29 ഇന്ന് വൈകിട്ട്
സ്നേഹത്തിന്റെ രണ്ട് കൂടുകൾ കൂടി ഒരുങ്ങി

കുമ്പനാട്: പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് സൗജന്യ പാർപ്പിട നിർമ്മാണ പദ്ധതിയായ 'സ്നേഹക്കൂട് ' പ്രോജക്റ്റിലൂടെ വേങ്ങൂരിൽ പൂർത്തിയായ രണ്ടു വീടുകളുടെ സമർപ്പണം ജൂൺ 29ന് വൈകിട്ട് 3.30ന് നടക്കും.
പാസ്റ്റർ സാം ജോർജ് ഡൽഹി സൗജന്യമായി നൽകിയ സ്ഥലത്താണ് രണ്ട് പാർപ്പിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഒരു ഭവനം നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തികം പാസ്റ്റർ ഷാജി ഡാനിയേലാണ് നൽകിയതെന്നും, മറ്റൊരു ഭവനം പിവൈപിഎ സ്നേഹിക്കുന്ന അനേകരുടെ സഹായത്താൽ ആണ് പൂർത്തീകരിച്ചതെന്നും പിവൈപിഎ ഭാരവാഹികൾ പറഞ്ഞു.
സമർപ്പണ സമ്മേളനത്തിൽ മുഖ്യാതിഥികളായി ഐപിസി സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ്, ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ പങ്കെടുക്കും.
പിവൈപിഎ സംസ്ഥാന ഭാരവാഹികളായി ഇവാ. ഷിബിന്‍ സാമുവേല്‍, ജസ്റ്റിന്‍ നെടുവേലില്‍, ഇവാ. മോന്‍സി മാമ്മന്‍, ബ്ലെസ്സന്‍ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേല്‍, ഷിബിന്‍ ഗിലെയാദ്, ബിബിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രവർത്തിക്കുന്നു.
Advertisement




























































