ഐപിസി താബോർ നെല്ലിക്കമൺ ശതാബ്ദി സമ്മേളനം മെയ് 24 ന്

ഐപിസി താബോർ നെല്ലിക്കമൺ ശതാബ്ദി സമ്മേളനം മെയ് 24 ന്

റാന്നി: ഐപിസി താബോർ നെല്ലിക്കമൺ ശതാബ്ദി സമ്മേളനം നാളെ മെയ് 24 ന് രാവിലെ 9.30 ന് നടക്കും. 1924ൽ സ്ഥാപിതമായ താബോർ നെല്ലിക്കമൺ സഭ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ ആദ്യ 20 സഭകളിലൊന്നാണ്.

സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. ഐപിസി താബോർ സഭാ പ്രസിഡൻ്റ് പാസ്റ്റർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിക്കും.

ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത്, സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ സി. സി.ഏബ്രഹാം, പാസ്റ്റർ കെ. കെ. ചെറിയാൻ, ആൻ്റോ ആൻ്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, രാജു ഏബ്രഹാം എക്സ് എംഎൽഎ എന്നിവർ പങ്കെടുക്കും.

സഭാ നേതാക്കൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഭാംഗങ്ങൾ എന്നിവരും പങ്കെടുക്കും.

സഭയിലെ മുതിർന്ന വിശ്വാസികളെയും മുൻകാല പാസ്റ്റർമാരെയും ആദരിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ കുടുംബ സംഗമം നടക്കും. 

ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ, ജീവകാരുണ്യ പദ്ധതികൾ നടത്തിയതായി ശതാബ്ദി കമ്മിറ്റി ഭാരവാഹികളായ കെ.ടി.വർഗീസ്, പ്രഫ. മാത്യു ഏബ്രഹാം, എ.ഐ.ബെന്നി, ബിജു സ്റ്റീഫൻ, പ്രിജോ ഏബ്രഹാം, ടോം വർഗീസ്, സണ്ണി വലിയകാലായിൽ, ഷിബു മുള്ളംകാട്ടിൽ, ബെൻ ചിറക്കാട്ട്, പാസ്റ്റർ ഡിലു ജോൺ, പാസ്റ്റർ സാബു ചാപ്രത്ത് എന്നിവർ അറിയിച്ചു.

Advertisement