ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്ക്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്ക്

കോട്ടയം: അടിമാലി മൂന്നാർ ഹൈവേയിൽ ഈട്ടിസിറ്റിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ യുവാവിനു ഗുരു തരപരിക്കേറ്റ് ആശുപത്രിയിൽ.
ചെങ്കുളം മുതുവാൻകുടി മണ്ണൂർ വീട്ടിൽ എബനേസർ ജോസഫ് - സംഗീത ദമ്പതികളുടെ മകൻ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മുതുവാൻകുടി (ഇടുക്കി ജില്ല) സഭാംഗമായ ചരൺ (24) ആണ് ജോലിയ്ക്കു പോകുന്ന വഴിയിൽ അപകടത്തിൽപ്പെട്ടത്. ഇടതുകാലിൽ കൂടി ലോറി കയറിയിറങ്ങി, ഇടതുകാൽ പൂർണമായി തകർന്ന നിലയിലാണ്. താൻ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ പിന്നോട്ടുരുണ്ട ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് അപകടമുണ്ടായത്.
ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്ന ചരൺ ജോസഫിനു അടിയന്തിരമായി O -ve ബ്ലഡ് ആവശ്യമായിരിക്കുകയാണ്. ലോറിയുടെ അടിയിൽപ്പെട്ട സ്ക്കൂട്ടർ തകർന്നു
സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന കുടുംബമാണ്. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: +91 99059 71933