കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ ക്യാമ്പിന് അനുഗ്രഹീത സമാപനം

പുനലൂർ: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖല അവധികാല ക്യാമ്പ് Memitai 2K25 ഏപ്രിൽ 16 മുതൽ കരവാളൂർ ഓക്ഫോഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഐ.പി.സി സീനിയർ മിനിസ്റ്ററും മേഖല പ്രസിഡന്റുമായ പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. സൺഡേസ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. രാജു എം. തോമസ് തീം അവതരണം നടത്തുകയും പാസ്റ്റർ ജോസ് കെ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഇവ. സുജിത്ത് എം. സുനിൽ, ഇവ. ബിതിൻ ബിജു, സിസ്റ്റർ ലിനി, ഡോ. ബിനു ആലുമുട്ടിൽ, പാസ്റ്റർ പി.കെ. ജോൺസൻ , എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുത്തു. അധ്യാപകർക്കും രക്ഷകർത്തകൾക്കും വേണ്ടി നടത്തിയ സെക്ഷനുകളിൽ ജെയിംസ് ജോർജ്, ഫിന്നി പി. മാത്യു കെ.പി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. മേഖല എക്സിക്യൂട്ടീവ് പാസ്റ്റന്മാരായ ജിനു ജോൺ, എ. അലക്സാണ്ടർ, .ജേക്കബ് ജോൺ എന്നിവരും മേഖല കമ്മിറ്റി അംഗങ്ങളും അദ്ധ്യക്ഷന്മാരായിരുന്നു. രാത്രി യോഗത്തിൽ പാസ്റ്റർ ഷാജൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ഡോ. ഷിബു കെ. മാത്യു പ്രസംഗിച്ചു.

സമപാന സമ്മേളനത്തിൽ പാസ്റ്റർ ബിജു ജോസഫിൻ്റെ അധ്യക്ഷതയിൽ പാസ്റ്റർ ജോൺ റിച്ചാർഡ് പ്രസംഗിച്ചു. ഷിബിൻ ഗിലയാദ്, പാസ്റ്റർ സണ്ണി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. 17ന് ക്യാമ്പ് സമാപിച്ചു. 400 ഓളം കുട്ടികളും 200 ഓളം അധ്യാപകരും ക്യാമ്പിൽ റജിസ്റ്റർ ചെയ്ത പങ്കെടുത്തു. വിവിധ സഭകളിലെ വിദ്യാർത്ഥികൾ ആരാധനയ്ക്ക് നേതൃത്വം നൽകി.
Advertisement










































