സഹോദരിമാരുടെ ആത്മീയ സംഗമം മെയ് 10 ന് എറണാകുളത്ത്
എറണാകുളം: സിസ്റ്റേഴ്സ് ഇൻ ക്രൈസ്റ്റ് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 10 ന് ഇടപ്പള്ളി ഐപിസി ഗിൽഗാൽ സഭയിൽ സഹോദരിമാരുടെ ഏകദിന കോൺഫറൻസ് നടക്കും. രാവിലെ 9 മുതൽ 4 വരെയാണ് സമയം.
പാസ്റ്റർ വൈ. ജോർജ്കുട്ടി ഉൽഘാടനം ചെയ്യും. പാസ്റ്റർ കെ.കെ. ദാസ് അധ്യക്ഷത വഹിക്കും. സിസ്റ്റർ സൂസൻ ഷാജി ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും.സിസ്റ്റർ റീജാ ബിജു, സിസ്റ്റർ കുഞ്ഞുമോൾ മുംബൈ, സിസ്റ്റർ ജയിനി മറിയം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ഐഡന്റിറ്റി ഓഫ് വുമൺ ഇൻ ക്രിസ്ത്യൻ ഫാമിലി എന്ന വിഷയത്തിൽ ഗിരിജ സാം ക്ലാസ്സുകൾ നയിക്കും.
ഒമാൻ റീജിയൻ വിമൻസ് ഫെലോഷിപ് സെക്രട്ടറിയായ സൂസൻ സുനിൽ 2015 ൽ ആരംഭിച്ച വാട്സാപ്പ് കൂട്ടായ്മയാണിത്. എല്ലാ ചൊവ്വഴ്ചയും ഇന്ത്യൻ സമയം വൈകിട്ട് 5 മുതൽ 7 വരെ സൂം മീറ്റിംഗ് ആണ് പ്രാർത്ഥന നടക്കുന്നത്. (സൂം ID 623 806 5919 ).
സഹോദരിമാർക്ക് ശുശ്രൂഷിക്കാനും സാക്ഷ്യം പറയുവാനും അവസരം ഒരുക്കുന്നതോടൊപ്പം അവരെ ക്രിസ്തുവിൽ തികഞ്ഞവരാക്കുക, നിത്യതക്കായി ഒരുക്കുക, കൃപാവര പ്രാപ്തരക്കുക എന്നതാണ് ഉദ്ദേശ്യം.
ബന്ധപ്പെടുക: 75928 93465, 94474 65209,
Advertisement