പാസ്റ്റർ പി.കെ തമ്പി (62) കർത്തൃസന്നിധിയിൽ

കോട്ടയം: പുത്തൻപടിഞ്ഞാറ്റേതിൽ പാസ്റ്റർ പി.കെ തമ്പി (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി ബെഥേൽ പുളിക്കൽകവല സഭാംഗമാണ്. ഏപ്രിൽ 9ന് രാവിലെ 8 മണിക്ക് പുളിക്കൽക്കവല ചർച്ചിൽ ശുശ്രൂഷകൾ നടക്കും. തുടർന്ന് ഐപിസി ബെഥേൽ ചർച്ച് വാഴൂർ ഉദയപുരം സെമിത്തേരിയിൽ സംസ്കാരം. ദീർഘ വർഷങ്ങൾ മലബാറിലെ സുവിശേഷ വ്യാപനത്തിനും സഭാ സ്ഥാപനത്തിനും ഏറെ പ്രയത്നിച്ചു. ഐപിസി മലബാർ മിഷൻ്റെ ആദ്യകാല മിഷനറിയായിരുന്നു. മണ്ണുത്തി, പാണ്ടിക്കാട്, അലനല്ലൂർ, വെട്ടത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: ഗ്രേസി തമ്പി. മക്കൾ: അനുഗ്രഹ തമ്പി, അബിയ തമ്പി.
Advertisement