ക്രിസ്തു ശിഷ്യർ സമൂഹത്തിൻ്റെ പ്രകാശമായി തീരണം: ഡോ.റോയ് ചെറിയാൻ

ക്രിസ്തു ശിഷ്യർ സമൂഹത്തിൻ്റെ പ്രകാശമായി തീരണം: ഡോ.റോയ് ചെറിയാൻ
ഡോ.റോയ് ചെറിയാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

പാലക്കാട്: ക്രിസ്തു ശിഷ്യർ സമൂഹത്തിൻ്റെ പ്രകാശമായി തീരണമെന്നും അതിനായി ദൈവത്തിൻ്റെ അരുളപ്പാട് പ്രാർഥനയിലൂടെയും വചനത്തിലൂടെയും പ്രാപിക്കണമെന്നും മിസ്പ ഗുഡ്ന്യൂസ് മിനിസ്ട്രീസ് ചെയർമാൻ ഡോ. റോയ് ചെറിയാൻ ആഹ്വാനം ചെയ്തു. 

പാലക്കാട് നെല്ലുരിൽ റീമാ ബൈബിൾ സെമിനാരിയുടെ ബിരുദദാന ശുശ്രൂഷയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിജയകരമായി പഠനം പൂർത്തികരിച്ച 31 വിദ്യാർത്ഥികൾക്ക് ബിരുദദാന സർട്ടിഫിക്കറ്റുകളും ഡോ.റോയ് ചെറിയാൻ നല്കി.

അക്കാദമിക് ഡീൻ പാസ്റ്റർ ജസ്വിൻ ഏലീഷ

റവ. ഷൈജു തോമസ് (ATA) ബിരുദദാന സമ്മേളനത്തിൽ  മുഖ്യപ്രഭാഷണം നിർവഹിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അക്കാദമി ഡീൻ പാസ്റ്റർ ജസ്വിൻ ഏലിഷാ പരിചയപ്പെടുത്തി.  പാസ്റ്റർമാരായ ബാബു ജോൺ, അനീഷ് എം ഐപ്പ്, ജെ. ഷെൽട്ടൺ, വസന്ത് സത്യ നാഥ്, ജോൺ ദുരൈ, ബ്ലസൻ എബ്രഹാം, റെനി തോമസ്, ചാക്കോ ചാക്കോ, മിസ്. അനുപമ്മ (ATA), മിസ്പ മാനേജർ സാം പി. ജോൺ  എന്നിവർ ആശംസകൾ അറിയിച്ചു.

മുൻ അദ്ധ്യാപകൻ പാസ്റ്റർ ജോർജ് മാത്യുവിനേയും മുൻ അക്കാദമിക് ഡീൻ പാസ്റ്റർ അനീഷ് കൊല്ലംങ്കോടിനേയും ആദരിച്ചു. പ്രിൻസിപ്പാൾ റവ.കാമാജിബൗ, ഡീൻ പാസ്റ്റർ ജസ്വിൻ ഏലിഷ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ അനീഷ് തോമസ് നന്ദി പറഞ്ഞു.

18 സംസ്ഥാനങ്ങളിൽ നിന്ന് 95 വിദ്യാർത്ഥികൾ ഇവിടെ 'ദൈവവചനം പഠിക്കുന്നു. ATA അംഗീകരിച്ച ഡിപ്ലോമ (2 വർഷം), B.Th (മൂന്ന് വർഷം), M.Div (2, 3 വർഷം) എന്നീ കോഴ്സുകൾ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നു. അടുത്ത അദ്ധ്യായന വർഷത്തെ ക്ലാസുകൾ ജൂൺ രണ്ടിന് ആരംഭിക്കും.

Advt