AGATE & AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ ഏപ്രിൽ 12 ന്

AGATE & AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ ഏപ്രിൽ 12 ന്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് അക്കാദമി ഓഫ് തിയോളോജിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിലുള്ള M.Div, അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിങിന്റെ PGDCC (Post Graduate Diploma in Clinical Counselling) എന്നിവയുടെ ബിരുദദാനം ഏപ്രിൽ 12 ശനിയാഴ്ച നടക്കും. ആംഗ്ലിക്കൻ ബിൽഡിങ്ങിലുള്ള കാനാ ഹാൾ A യിൽ  വൈകീട്ട് ആറിന് നടക്കുന്ന ബിരുദദാനശുശ്രൂഷയിൽ 55 ഓളം വിദ്യാർഥികൾ ബിരുദം സ്വീകരിക്കും.   

AGATE & AGIC ഡയറക്ടർ ഡോ. സന്തോഷ് ജോൺ ബിരുദദാനം നിർവ്വഹിക്കും. ഖത്തർ ചാപ്റ്റർ മുൻ കോർഡിനേറ്റർമാരായ പാസ്റ്റർ സജി പി, പാസ്റ്റർ ജേക്കബ് ജോൺ, കോർഡിനേറ്റേഴ്‌സ് പാസ്റ്റർ റോയി വർഗീസ്, അബ്രഹാം കൊണ്ടാഴി, പ്രോഗ്രാം കോർഡിനേറ്റർ ബിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

ബ്രദർ ജിജോ തോമസിന്റെ നേതൃത്വത്തിലുള്ള ഗ്രാഡുവേഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

M.Div, കൗൺസലിംഗ് എന്നിവയോടൊപ്പം ടീനേജുകാരായ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ Certificate in Life Skill Education (CLSE) എന്ന മൂന്നു മാസത്തെ പുതിയ കൗൺസലിംഗ് ക്‌ളാസും ആരംഭിക്കുന്നതാണ്.

 വിവരങ്ങൾക്ക് : പാസ്റ്റർ റോയി വർഗീസ് (55245774), ബിജോ മാത്യു (50160093)