മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബഹിരാകാശത്ത് നിന്ന് മടങ്ങും മുന്‍പേ ബുച്ച് വില്‍മോര്‍ നൽകിയ അഭിമുഖം വൈറൽ

മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബഹിരാകാശത്ത് നിന്ന് മടങ്ങും മുന്‍പേ ബുച്ച് വില്‍മോര്‍ നൽകിയ അഭിമുഖം വൈറൽ

മോൻസി മാമ്മൻ തിരുവനന്തപുരം

ബോയിംഗ് സ്റ്റാർലൈനർ കാപ്സ്യൂൾ തകരാറിലായതിനാൽ മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങിയ നാസ ബഹിരാകാശയാത്രികരായ സുനിതയും ബുച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നതിനു മുൻപ്മാധ്യമങ്ങൾ ക്ക് നൽകിയ അഭിമുഖത്തിൽ വിൽമോർ നൽകിയ അഭിമുഖം അന്താരാഷ്ട്ര മാധ്യമങ്ങൾക്കിടയിൽ ചർച്ചക്കിടയായി. ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള അവസാന അഭിമുഖത്തിൽ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ , വിൽമോറിനോടും വില്യംസിനോടും ഈ അനുഭവത്തിൽ നിന്ന് ഒരു ജീവിതപാഠമോ അല്ലെങ്കിൽ ഉൾക്കാഴ്ചയെ കുറിച്ച് മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി വിൽമോർ പറഞ്ഞ വാക്കുകളാണ് ചർച്ചയായത്. വിൽ മോറിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു, 

"എനിക്ക് നിങ്ങളോട് സത്യസന്ധമായി പറയാൻ കഴിയും, ഇതെല്ലാം സംബന്ധിച്ച എന്റെ വികാരം എന്റെ വിശ്വാസത്തിലേക്ക് പോകുന്നു, വിൽമോർ പറഞ്ഞു. ഇത് എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യരാശി മുഴുവനും തന്റെ മഹത്വത്തിനായി അവൻ തന്റെ പദ്ധതിയും ഉദ്ദേശ്യങ്ങളും നടപ്പിലാക്കുകയാണ്, അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രാധാന്യമർഹിക്കുന്നതും പ്രധാനപ്പെട്ടതുമാണ്, അത് എങ്ങനെ സംഭവിച്ചാലും, അത് മനസ്സിലാക്കിയതിനാൽ ഞാൻ സംതൃപ്തനാണ്. എല്ലാ കാര്യങ്ങളിലും അവൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, ചില കാര്യങ്ങൾ നല്ലതിനാണ് - എബ്രായർ 11-ാം അധ്യായത്തിലേക്ക് പോകുക - ചില കാര്യങ്ങൾ നമുക്ക് അത്ര നല്ലതല്ലെന്ന് തോന്നുന്നു. എന്നാൽ ഇതെല്ലാം അവന്റെ നന്മയ്ക്കായി, വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു. 

എന്നിരുന്നാലും, ദൈവത്തിന്റെ പൂർണതയുള്ള പദ്ധതിയുടെ ഭാഗമായി കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്ന് കാണാൻ ക്യാപ്റ്റൻ വിൽമോർ പറഞ്ഞു. 

നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തില്‍ മടങ്ങിയെത്തിയത്.

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ നീണ്ട ബഹിരാകാശ ദൗത്യം വിജയത്തില്‍ എത്തികഴിഞ്ഞിട്ടും ക്രിസ്തുവിലുള്ള പ്രത്യാശയും അവനിലുള്ള വിശ്വാസവും ഏറ്റുപറഞ്ഞ ബുച്ച് വിൽമോറിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ ബഹിരാകാശ സന്ദേശം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങീയ പ്ലാറ്റ്ഫോമുകളില്‍ നിന്നായി ആയിരകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്.

 കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിത പേടകത്തിന് പുറത്തിറങ്ങിയത്. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുനിത വില്യംസിന്‍റെയും ബുച്ച്‌ വില്‍മോറിന്‍റെയും മടങ്ങിവരവ്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോ‍ർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച്‌ വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി.

Advertisement