YPCA, സൺഡേ സ്കൂൾ ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി നടന്നു


YPCA, സൺഡേ സ്കൂൾ ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി നടന്നു
ad
ad
ad

ചെമ്പേരി: ന്യൂ ഇന്ത്യ ദൈവസഭ കണ്ണൂർ–കാസർഗോഡ് സെന്ററുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച YPCA, സൺഡേ സ്കൂൾ ടാലന്റ് ടെസ്റ്റ് NICOG ചെമ്പേരി സഭയിൽ അനുഗ്രഹീതമായി നടന്നു. കണ്ണൂർ, കാസർഗോഡ് എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.

കണ്ണൂർ – കാസർഗോഡ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ എം.ആർ.ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു. YPCA മലബാർ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈജൻ ടി.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കാസർഗോഡ് സെന്ററിലെ ഭീമനടി സഭ ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. കണ്ണൂർ സെന്ററിലെ ചെമ്പേരി സഭയ്ക്കാണ് രണ്ടാം സ്ഥാനം. മത്സരങ്ങൾക്കപ്പുറം സഭകൾ തമ്മിലുള്ള ഐക്യവും സഹോദരസ്നേഹവും സൗഹൃദവും പങ്കുവെക്കാനും ആത്മീയ വളർച്ചയ്ക്കും ഈ കൂട്ടായ്മ വഴിയൊരുക്കി. സംഘാടകരുടെയും പങ്കെടുത്തവരുടെയും സഹകരണത്തോടെ ടാലന്റ് ടെസ്റ്റ് വൻ വിജയകരമായാണ് പൂർത്തിയായത്.