എജി മലയാളം ഡിസ്ട്രിക്ട്  ജനറൽ കൺവൻഷൻ ജനു. 26 മുതൽ

എജി മലയാളം ഡിസ്ട്രിക്ട്  ജനറൽ കൺവൻഷൻ ജനു. 26 മുതൽ

വാർത്ത: പാസ്റ്റർ ഷാജന്‍ ജോണ്‍ ഇടയ്ക്കാട്

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 26 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. 

ജനുവരി 27 മുതൽ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷകരായെത്തിച്ചേരും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ പ്രസ്ബിറ്ററി നിയോഗിച്ചിട്ടുണ്ട്.

സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറായി പ്രവർത്തിക്കും.

അസോസിയേറ്റ് കണ്‍വീനർമാരായി മേഖലാ ഡയറക്ടർമാരായ  പാസ്റ്റേഴ്സ് സൈമണ്‍.എം.റ്റി, സജി.ജെ, സനല്‍കുമാര്‍ ആര്‍ എന്നിവർ പ്രവർത്തിക്കും. ക്വയര്‍ എ.ജി. ക്വയര്‍, പന്തൽ പാസ്റ്റർമാരായ റ്റി.വി. തങ്കച്ചന്‍, ജോസ് റ്റി. ജോര്‍ജ്ജ്, ഷാബു ജോണ്‍, ജിജു പി. കുരുവിള, സന്തോഷ് ജി, സാം സി. ബേബി, പബ്ലിസിറ്റി പാസ്റ്റർമാരായ ബിനു വി.എസ്, സജി ജോര്‍ജ്ജ്, ഷാജി എസ്, അരുണ്‍കുമാര്‍ ആര്‍.പി, ജിന്‍സ് ജോണ്‍, അജീഷ് എം, സഹോദരൻമാരായ ജോയ് മാത്യു, സിബി ജോണ്‍, മീഡിയ പാസ്റ്റർ ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, ജോണ്‍സന്‍ ജോയി, പാസ്റ്റർമാരായ ബിജു തങ്കച്ചന്‍, ബൈജു എസ്, ഷൈന്‍മോന്‍ എം.വി, ജെറില്‍ മാത്യു, വോളന്‍റിയേഴ്സ് പാസ്റ്റർമാരായ മനോജ് കുമാര്‍ വി.കെ, ചന്ദ്രന്‍ ബി.സി, റജി വര്‍ഗീസ്, ബിജു കുര്യന്‍, ഷൈന്‍ മാത്യു,  ദാനിയേല്‍ വി.എസ്. ആനന്ദപ്പള്ളി,  സജി ആനന്ദപ്പള്ളി വോളന്‍റിയേഴ് ലേഡീസ് മിസിസ്സ് മറിയാമ്മ സാമുവല്‍, അക്കോമഡേഷന്‍ പാസ്റ്റർമാരായ എസ്. എല്‍. ബാബു, ബിനു തോമസ്, വിനോദ് വി.എസ്, ബിനോയ് തങ്കച്ചന്‍, ലൈറ്റ് & സൗണ്ട് പാസ്റ്റർമാരായ പ്രസാദ് എസ്, ഷാജി ജോര്‍ജ്ജ്, കെ.എസ്. സുരേഷ്, പ്രാര്‍ത്ഥന പാസ്റ്റർമാരായ ജോണ്‍സന്‍ പി.ഡി, ജേക്കബ് റ്റി. ജോണ്‍, സാബു റ്റി. സാം, കുഞ്ഞുമ്മന്‍ പി.റ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍ പാസ്റ്റർമാരായ പ്രിന്‍സ് എം, ഏബ്രഹാം സി.വി, ജോസഫ് ജെ. കര്‍ത്തൃമേശ പാസ്റ്റർമാരായ ഷോജി കോശി, യാഹ്ദത്തമണി ഇ, ദാനിയേല്‍ പി.ജി, ഷൈജു തങ്കച്ചന്‍, തോമസ് മാത്യു, ജോസ് റ്റി. ജോര്‍ജ്ജ്, ഡേവിഡ് പി.ഡി, ഏബ്രഹാം വി.ജെ, സുനില്‍ ദാസ് ഡി, ഏബ്രഹാം ബേബി, സ്നാനം പാസ്റ്റർമാരായ സൈമണ്‍ എം.റ്റി, സജി ജെ, സനല്‍കുമാര്‍ ആര്‍, സ്തോത്രകാഴ്ച പാസ്റ്റർമാരായ മോഹനകുമാര്‍ എം, ജെ.പി. ബോവസ്, സാം പി. ദാനിയേല്‍, ഏബ്രഹാം പി.എം, സ്റ്റേജ് അറേജ്മെന്‍റ് പാസ്റ്റർമാരായ രജീഷ് ജെ.എം., ജോസഫ് പി.വി, സുനില്‍ ദാസ് ആരോഗ്യം & ശുചിത്വം പാസ്റ്റർമാരായ വി.വൈ. ജോസ് കുട്ടി, റജി പുനലൂര്‍, ഡോ. ജസ്ലി, ആഹാരം പാസ്റ്റർമാരായ ജോണ്‍സന്‍ ജി, ജോസ് റ്റി. ജോര്‍ജ്ജ്, ജോമോന്‍ ജോര്‍ജ്ജ്, ഡേവിഡ് സാമുവല്‍ സഹോദരൻമാരായ ജെയിംസ് പി ഇടയ്ക്കാട്, റ്റി.ജെ. വര്‍ഗീസ് തോന്ന്യാമല, മാത്യു കുര്യന്‍, സാം ടി. ജോര്‍ജ്ജ്, ബിനു കലയപുരം, ജിനു വര്‍ഗീസ്, പത്തനാപുരം, റെയ്സന്‍ ഡാനി, ജോമോന്‍ വര്‍ഗീസ്, ജിജു കെ. ജോര്‍ജ്ജ്, കോഴിമല, രാജു ജോര്‍ജ്ജ്, ഒഴുകുപാറയ്ക്കല്‍, ഹെല്‍പ്പ് ഡെസ്ക്ക് പാസ്റ്റർമാരായ ഷൈജു തങ്കച്ചന്‍, അജി കെ. ജോൺ, സെക്യൂരിറ്റി പാസ്റ്റർമാരായ ഷിബു ഫിലിപ്പ്, ബിനോയ് തങ്കച്ചന്‍, ബിജു ദാനിയേല്‍, കുഞ്ഞുമോന്‍ കൊടുമണ്‍, മോബിന്‍ കൊല്ലകടവ്, ഗ്രൗണ്ട് പെര്‍മിഷന്‍ & പബ്ലിക് റിലേഷന്‍സ് പാസ്റ്റർ കെന്നഡി പോള്‍, അറേജ്മെന്‍റ്സ് ഇന്‍ പന്തല്‍ പാസ്റ്റർ തങ്കച്ചന്‍ റ്റി.വി. സഹോദരൻമാരായ തോമസ് ജോണ്‍ വന്‍മഴി, സിബു പാപ്പച്ചന്‍ പത്തനാപുരം, സ്നാക്സ് & ഡ്രിംങ്ക്സ് പാസ്റ്റർ ഷിന്‍സ് പി.റ്റി, ഗസ്റ്റ് അറേജ്മെന്‍റ്സ് പാസ്റ്റർ ബിജി ഫിലിപ്പ് എന്നിവരുടെ ചുമതലയിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

ഞായറാഴ്ച നടക്കുന്ന  പൊതുസഭായോഗത്തോടും കർതൃമേശയോടും  സമാപിക്കും.

Advertisement