ഡോ. ഫിന്നി ഫിലിപ്പ് ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യ ചെയർമാൻ

ഡോ. ഫിന്നി ഫിലിപ്പ് ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യ ചെയർമാൻ

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ചെന്നൈ: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ ചെയർമാനായി ഡോ. ഫിന്നി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ  നടന്ന ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. ഫിന്നി ഫിലിപ്പ് വേദശാസ്ത്രരംഗത്ത് പുതിയനിയമത്തിൽ അറിയപ്പെടുന്ന വേദശാസ്ത്രജ്ഞനും അന്താരാഷ്ട്ര പ്രസംഗകനും എഴുത്തുകാരനുമാണ്. നിലവിൽ രാജസ്ഥാനിലെ ഉദയ്പ്പൂരിലെ ഫിലദെൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ആണ്.