അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജം ഭാരവാഹികൾ
തൃശൂർ : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭയുടെ സഹോദരി സമാജം ജനറൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. എസിജി തൃശൂർ കർമ്മേൽ പ്രെയർ ചേംബറിൽ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തിൽ സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ അധ്യക്ഷത വഹിച്ചു. കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ സി.ഡി ബോബി, പാസ്റ്റർ വിജോഷ് വിൽസൻ, ഇവാ ഡെന്നി പുലിക്കോട്ടിൽ, ജോബിഷ് ചൊവ്വല്ലൂർ, കെ.ജി ജെസ്റ്റിൻ, പി.കെ സാംകുട്ടി, സിജോ സഖറിയ, സാം സി ഉതുപ്പ്, സി.ബി സതീഷ്, വി വാറുണ്ണി എന്നിവർ സന്നിഹിതരായിരുന്നു.
ഭാരവാഹികളായി പി.വി എൽസി (പ്രസിഡൻ്റ്), ലിനി പ്രമോദ് (സെക്രട്ടറി), ഷീജ സതീഷ് (ജോ സെക്രട്ടറി),എസ്ഥേർ വിൽസൻ (ട്രഷറർ), നാൻസി തമ്പി, വനജ രവീന്ദ്രൻ, കുമാരി ഉണ്ണി, പി.എ തങ്കമണി, ജെസി ഗേവൻ (കമ്മിറ്റി അംഗങ്ങൾ).

