യൂണിവേഴ്സൽ ബൈബിൾ ക്വിസ് അവാർഡ് വിതരണവും സംഗീതാരാധനയും ആഗ.15 ന്
ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ സോണിൻ്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജിൽ നടത്തിയ യൂണിവേഴ്സൽ ബൈബിൾ ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഓഗസ്റ്റ് 15 ഇന്ന് വൈകിട്ട് 4 മുതൽ 7.30 വരെ ഹെന്നൂർ റിംഗ് റോഡ് ജംഗ്ഷനിലുള്ള റോയൽ സ്യൂട്ട്സ് ഓഡിറ്റോറിയത്തിൽ നടക്കും.
ബൈബിൾ ഒരു പൊതു ഉൾക്കാഴ്ച എന്ന വിഷയത്തെ ആസ്പധമാക്കി വചന സന്ദേശവും ഉണ്ടായിരിക്കും. യൂണിവേഴ്സൽ മ്യൂസിക്സ് സംഗീത ശുശ്രൂഷ നയിക്കും.
ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറും പ്രോ വൈസ് ചാൻസലറുമായ ഡോ. സിബി ഷാജി, സതേൺ ഏഷ്യ ബൈബിൾ കോളേജ് ട്രഷററും എജി കർണാടക ഗോവ മുൻ സൂപ്രണ്ടുമായ റവ. അബ്ദുൽ കരീം , ജെയിൻ യൂണിവേഴ്സിറ്റി മുൻ ക്യാമ്പസ് ഡയറക്ടറും ശാലോം ന്യൂലൈഫ് കോളേജ് ചെയർമാനുമായ പ്രൊഫ. ഡോ. ഷാജി തോമസ് എന്നിവർ അവാർഡ് ദാനങ്ങൾ നിർവഹിക്കും.
വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ സോണിൻ്റെ ആഭിമുഖ്യത്തിൽ അൺലോക്ക് ദ വേർഡ് എന്ന പേരിലാണ് യൂണിവേഴ്സൽ ബൈബിൾ ക്വിസ് ടീം ഓപ്പൺ ബുക്ക് ബൈബിൾ ക്വിസ് നടത്തിയത്. വിവരങ്ങൾക്ക് : ഐശ്വര്യ ഡേവിഡ് 9008182533, ലൂർദാസ് ആൻഡ്രൂസ് 8123758635

