തലചായ്ക്കാനൊരിടം: അടൂർ ഗുഡ്ന്യൂസ് ഭവനപദ്ധതി; രണ്ട് വീടുകളുടെ താക്കോൽദാനം ജനു. 12ന്

തലചായ്ക്കാനൊരിടം: അടൂർ ഗുഡ്ന്യൂസ് ഭവനപദ്ധതി; രണ്ട് വീടുകളുടെ താക്കോൽദാനം ജനു. 12ന്

അടൂർ: തലചായ്ക്കാൻ സ്വന്തമായി ഒരിടം ഇല്ലാത്ത ചിലർക്കെങ്കിലും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് അടൂർ ആനന്ദപ്പള്ളിയിലെ ഗുഡ്ന്യൂസ് ഭവന നിർമാണം. അർഹരായ 21 കുടുംബങ്ങളുടെ ജീവിതാഭിലാഷമാണ് പദ്ധതിയിലൂടെ പൂവണിയുക. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വം നൽകുന്ന പദ്ധതിയിലെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട രണ്ടു വീടുകളുടെ താക്കോൽദാനം ജനു. 12ന് നടക്കും.  ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കുര്യൻ മാത്യു അധ്യക്ഷത വഹിക്കും. റവ. വിൽസൻ ജോസഫ്, റവ. ഗീവർഗീസ് ചാക്കോ എന്നിവർ താക്കോൽ ദാനം നിർവഹിക്കും. ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു പ്രസംഗിക്കും. സഭാനേതാക്കൾ, പൊതുപ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഐപിസി ഷാർജ വർഷിപ് സെന്ററാണ് ഒരു വീടിന്റെ നിർമ്മാണ ചെലവ് വഹിച്ചത്. ഡാളസിലുള്ള റവ. ഗീവർഗീസ് ചാക്കോയും കുടുംബവുമാണ് മറ്റൊരു വീടിന്റെ നിർമ്മാണ ചെലവ് വഹിച്ചത്.

അടൂർ ആനന്ദപള്ളി ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെൻ്റ് സ്ഥലത്താണ് നിലവിൽ ഭവനനിർമാണം പുരോഗമിക്കുന്നത്. അർഹരായ 21 കുടുംബങ്ങൾക്ക് സൗജന്യമായി പണിതു നൽകുന്ന പദ്ധതിയിൽ തുടർന്നുള്ള വീടുകളുടെ പണി പുരോഗമിക്കുകയാണ്. ചില മാസങ്ങൾക്ക് മുമ്പ് മൂന്നു വീടുകളുടെ താക്കോൽ ദാനം നടന്നിരുന്നു.

നിലവിൽ മാസംതോറും വിധവാ സഹായങ്ങൾ, വൈദ്യസഹായ ങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസ ഹായങ്ങൾ, വാർധക്യപെൻഷനുകൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൊസൈറ്റി ചെയ്തുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള അനേകം വ്യക്തികളുടെയും, കുടും ബങ്ങളുടെയും, സഭകളുടെ യും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

പെന്തെക്കോസ്തുസമൂഹം ജീവകാരുണ്യപ്രവർത്തങ്ങളോട് അകലം പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ് ന്യൂസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആരംഭപ്രവർത്തകർ നൽകിയ അടിത്തറ യും, കാത്തുസൂക്ഷിച്ച വിശ്വാസ്യതയുമാ ണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്. സന്മനസുള്ളവരുടെ പിന്തുണയോടെ തുടർന്നും നിരവധി ആളുകളുടെ കണ്ണീ രൊപ്പാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.