ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2 മുതൽ ആലുവയിൽ
കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി ” മെഗാ ക്രൂസേഡ് ഏപ്രിൽ 2 മുതൽ 4 വരെ ആലുവ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടക്കും.
പ്രശസ്ത സുവിശേഷകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ സി.എക്സ്.ബിജു എന്നിവർ പ്രസംഗിക്കും.
ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന യോഗത്തിൽ ക്രൈസ്തവ ഗായകരായ പാസ്റ്റർ അനിൽ അടൂർ, ജിസ്സൻ ആൻ്റണി, ഡാനിയേൽ ദാസ്, ആരോൺ റൂബൻ, ടിങ്കു ഏബ്രഹാം, ജൂബിൻ ബാബു , സമിത മറിയം തോമസ്, സക്കു സാജു, സോണി തോമസ്, റിറ്റാ ബിനീഷ് എന്നിവർ ചേർന്ന് ആരാധന ശുശ്രൂഷ നടത്തും.
3,4 ( ചൊവ്വ, ബുധൻ ) തീയതികളിൽ രാവിലെ 10.30 ന് യുവജനങ്ങൾക്കായി പ്രത്യേക യോഗം ഉണ്ടായിരിക്കും. പാസ്റ്റർ ലോർഡ്സ്ൺ ആൻ്റണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

