മണക്കാല കൺവൻഷൻ ജനു.7 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ
അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തുന്ന മണക്കാല കൺവൻഷൻ ജനു.7 വ്യാഴാഴ്ച മുതൽ 11 ഞായർ വരെ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെൻ്ററിൽ നടക്കും. അനുഗ്രഹീതരായ അഭിഷിക്തന്മാർ വചനം പ്രസംഗിക്കും ഏബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ക്വയർ ആരാധനാ നയിക്കും.
ധ്യാന യോഗങ്ങൾ, പാസ്റ്റേഴ്സ്&ഫാമിലി കോൺഫറൻസ്, മിഷൻ സമ്മേളനം, വനിതാ സമാജം സമ്മേളനം, സിഇഎം സൺഡേസ്കൂൾ സംയുക്ത സമ്മേളനങ്ങൾ, തുടങ്ങിയ നടക്കും 11ന് രാവിലെ 8.30 മുതൽ ഞായറാഴ്ച പൊതു സഭായോഗവും കർത്തൃമേശയും നടത്തപ്പെടും സോൺ ഡയറക്ടർ പാസ്റ്റർ ഫിന്നി ജേക്കബ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജോർജ്ജ് കോശി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
കൺവൻഷൻ സ്ഥലത്ത് ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നതാണ്

