മൂന്ന് കുടുംബങ്ങൾക്ക് 'തലചായിക്കാനൊരിടം' ഒരുക്കി ഗുഡ്‌ന്യൂസ്

ഗുഡ്‌ന്യൂസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: പാസ്റ്റർ കെ.സി. ജോൺ
അടൂർ: നാലരപതിറ്റാണ്ടിലേറെറായി സമൂഹത്തിൽ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഗുഡ്‌ന്യൂസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പാസ്റ്റർ കെ.സി. ജോൺ പറഞ്ഞു. ഗുഡ്‌ന്യൂസ്അടൂർ ഭവന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിൽ മുഖ്യപ്രസഗം നടത്തുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ കെ.സി. ജോൺ
തലചായ്ക്കാൻ സ്വന്തമായി ഒരിടം ഇല്ലാത്ത മൂന്നു കുടുംബങ്ങളുടെ സ്വപ്നമാണ് ഗുഡ്‌ന്യൂസ് അടൂർ ഭവന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിലൂടെ സാക്ഷാത്കരിപെട്ടത്. ഗുഡ്‌ന്യൂസ് ചാരിറ്റബിള് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി നേതൃത്വം നൽകുന്ന പദ്ധതിയാണ് അടൂർ ആനന്ദപ്പള്ളിയിലെ ഗുഡ്ന്യൂസ് ഭവന നിർമാണം. അർഹരായ 21 കുടുംബങ്ങളുടെ ജീവിതാഭിലാഷമാണ് പദ്ധതിയിലൂടെ പൂവണിയുക.



ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട മൂന്നു വീടുകളുടെ താക്കോൽദാനം നവം. 13ന് നടന്നു. പാസ്റ്റർ കെ.സി. ജോൺ വീടുകളുടെ സമർപ്പണ ശുശ്രൂഷകൾ നടത്തി. പാസ്റ്റർ കെ.സി. ജോൺ, കുര്യൻ മാത്യു (ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്), ടി.എം. മാത്യു (ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ്) എന്നിവർ ചേർന്ന് ഭവന പ്രവേശനം നിർവഹിച്ചു. പാസ്റ്റർമാരായ പി.സി. മാത്യു, സജി സി. ഡാനിയേൽ, ജിജി ഗില്ഗാൽ എന്നിവർ കുടുംബങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. അടൂർ ആനന്ദപള്ളി ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെൻ്റ് സ്ഥലത്താണ് നിലവിൽ ഭവനനിർമാണം പുരോഗമിക്കുന്നത്. അർഹരായ 21 കുടുംബങ്ങൾക്ക് സൗജന്യമായി പണിതു നൽകുന്ന പദ്ധതിയിൽ തുടർന്നുള്ള വീടുകളുടെ പണി പുരോഗമിക്കുകയാണ്.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുര്യൻ മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.സി. ജോൺ, ടി.എം. മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കുടുംബങ്ങൾക്കുള്ള താക്കോൽ പാസ്റ്റർ കെ.സി. ജോൺ, കുര്യൻ മാത്യു , ടി.എം. മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു.
ടി.എം. മാത്യു
പാസ്റ്റർമാരായ അലക്സാണ്ടർ ഫിലിപ്പ് (റീജിയൻ പ്രസിഡന്റ്, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ), പ്രൊഫ. എം.കെ. സാമുവേൽ, ലില്ലികുട്ടി കുര്യൻ (ഗുഡ്‌ന്യൂസ് ബോർഡ് മെമ്പർ), ജോജി ഐപ്പ് മാത്യൂസ്, ബെനൻ ജോൺ മത്തായി (നോർവ), ബാബു കോശി, പാസ്റ്റർ ബിജു ടി. ഫിലിപ്പ്, ജോൺസൻ ബെന്നി എന്നിവർ ആശംസകൾ അറിയിച്ചു. ഗുഡ്‌ന്യൂസ് ഓഫീസിൽ അഡ്മിനിസ്ട്രേറ്റർ ജെസ്സി ഷാജൻ, , കെ.സി. ചാക്കോ (ഓഫീസ് ), ജെസ്സി ബിജു (ഓഫീസ്) എന്നിവർ പങ്കെടുത്തു.
ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് സ്വാഗതവും ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര നന്ദിയും പറഞ്ഞു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്സി. സെക്രെട്ടറി സന്ദീപ് വിളമ്പുകണ്ടം യോഗനടപടികൾ നിയന്ത്രിച്ചു. പാസ്റ്റർ സാമുവേൽ ഫിലിപ്പ് ആരംഭ പ്രാർത്ഥനയും പാസ്റ്റർ തോമസ് മാത്യു സമാപന പ്രാർത്ഥനയും നടത്തി.
കുര്യൻ മാത്യു
ലില്ലിക്കുട്ടി കുര്യൻ
നിലവിൽ മാസംതോറും വിധവാ സഹായങ്ങൾ, വൈദ്യസഹായ ങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസ ഹായങ്ങൾ, വാർധക്യപെൻഷനുകൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൊസൈറ്റി ചെയ്തുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള അനേകം വ്യക്തികളുടെയും, കുടും ബങ്ങളുടെയും, സഭകളുടെ യും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.


പെന്തെക്കോസ്തുസമൂഹം ജീവകാരുണ്യപ്രവർത്തങ്ങളോട് അകലം പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ് ന്യൂസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആരംഭപ്രവർത്തകർ നൽകിയ അടിത്തറ യും, കാത്തുസൂക്ഷിച്ച വിശ്വാസ്യതയുമാ ണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്.
സന്മനസുള്ളവരുടെ പിന്തുണയോടെ തുടർന്നും നിരവധി ആളുകളുടെ കണ്ണീ രൊപ്പാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി.
കൂടുതൽ ചിത്രങ്ങൾ
Saji Mathai Kathettu
Sandeep Vilambukandam
Pr. Alexander Philip
Saji Naduvathra & K.C. Chacko





Advt.























Advt.
























