വളഞ്ഞവട്ടം എ ജിയിൽ കൺവൻഷൻ ജനു. 9 മുതൽ
വളഞ്ഞവട്ടം: എ ജി വളഞ്ഞവട്ടം ഈസ്റ്റ് സഭയുടെ നേതൃത്വത്തിൽ ജനുവരി 9 മുതൽ 11 വരെ സുവിശേഷയോഗവും സംഗീവിരുന്നും നടക്കും. തിരുവല്ല സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ കെ. എസ് സാമുവൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ഷമീർ കൊല്ലം എന്നിവർ പ്രസംഗിക്കും.
സ്പിരിച്ചൽ വേവ്സ് അടൂർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. സഭ പാസ്റ്റർ ഷിബു ബേബി നേതൃത്വം നൽകും.

