ഐപിസി കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസം. 2 മുതല്‍ 


ഐപിസി കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസം. 2 മുതല്‍ 

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസം. 2 മുതൽ  6 വരെ പെരുമ്പാവൂർ ഇ.എം.എസ് ടൌൺ ഹാളിൽ നടക്കും. കേരള സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ പൊതുയോഗങ്ങള്‍ നടക്കും. പാസ്റ്റര്‍മാരായ കെ.സി. ജോൺ, ഫിലിപ്പ് പി. തോമസ്, ബി. മോനച്ചൻ, ബാബു ചെറിയാൻ, സാം ജോർജ്, രാജു പൂവക്കാല, കെ.ജെ. തോമസ് കുമളി, ടി.ഡി. ബാബു, ജേക്കബ് ജോർജ്, ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് എന്നിവര്‍ പ്രസംഗിക്കും.

വ്യാഴം രാവിലെ 10 മുതൽ പാസ്റ്റർഴ്സ് കോൺഫ്രാൻസ് നടക്കും. വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 10 - 1 വരെ ഉണര്‍വുയോഗങ്ങള്‍ ഉണ്ടായിരിക്കും. വ്യാഴം ഉച്ചയ്ക്കു 2 മുതല്‍ സ്പെഷ്യല്‍ മീറ്റിംഗ്, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ കേരള സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, ശനി ഉച്ചയ്ക്ക് 2 മുതല്‍ പിവൈപിഎ - സണ്ടേസ്കൂള്‍  സംയുക്ത വാര്‍ഷികം എന്നിവ നടക്കും. ഞായര്‍ രാവിലെ 9 മുതല്‍ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

പാസ്റ്റര്‍മാരായ ഷിബു നെടുവേലിൽ (വൈസ് പ്രസിഡന്‍റ്), ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ (സെക്രട്ടറി), കെ.സി. ഉമ്മൻ (ജോ. സെക്രട്ടറി), ഗ്ലാഡ്‌സൺ ജേക്കബ് (ജോ.സെക്രട്ടറി), ബിനു വി. ജോർജ് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

പാസ്റ്റർ എം.എ. തോമസ് ജനറൽ കൺവീനറായും ജോബി എബ്രഹാം, ബേസിൽ അറയ്ക്കപ്പടി എന്നിവർ ജനറൽ കോർഡിനേറ്റർമാരായും വിപുലമായ കമ്മിറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

കൺവെൻഷന്റെ അനുഗ്രഹത്തിനും വിജയത്തിനുമായി എല്ലാവരും പ്രാർത്ഥിക്കണമെന്നും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും മീഡിയ ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻമാരായ സന്ദീപ് വിളമ്പുകണ്ടം, ഷെറിൻ ജേക്കബ്, മീഡിയ കൺവീനർ മാത്യു കിങ്ങിണിമറ്റം എന്നിവർ അറിയിച്ചു.

കൺവെൻഷൻ തത്സമയം ഗുഡ്‌ന്യൂസിലും കാഹളത്തിലും വീക്ഷിക്കാം. ലൈവ് സംപ്രേഷണത്തിൽ പരസ്യങ്ങൾ നൽകുന്നതിനായി ബന്ധപെടുക: +91 94473 72726, +91 9020404002. നിബന്ധനകളും നിരക്കുകളും താഴെ 

Advertisement