ദുബായ് ബെഥേൽ ഏജിയിൽ ശുശ്രൂഷകനായി പാസ്റ്റർ അനീഷ് കെ ഉമ്മൻ ചുമതലയേറ്റു

ദുബായ് ബെഥേൽ ഏജിയിൽ ശുശ്രൂഷകനായി പാസ്റ്റർ അനീഷ് കെ ഉമ്മൻ ചുമതലയേറ്റു

ദുബായ് : യുഎഇ യിലെ പ്രധാന  സഭകളിലൊന്നായ ദുബായ് ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ശുശ്രൂഷകനായി പാസ്റ്റർ അനീഷ് കെ ഉമ്മൻ ഓഗസ്റ്റ് 3ന് ചുമതലയേറ്റു.

സഭാ സെക്രട്ടറി ജോൺ ജോർജ് , ട്രഷറർ ജെയിംസ് ജോർജ് , കമ്മിറ്റി അംഗങ്ങളായ മാത്യൂസ് വർഗീസ്, അലക്സാണ്ടർ ലൂക്ക് എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.

സഭാ സെക്രട്ടറി ജോൺ ജോർജിൻ്റെ നേതൃത്വത്തിൽ പാസ്റ്റർ അനീഷ് കെ ഉമ്മനെ സ്വീകരിക്കുന്നു 

SABC ബാംഗ്ലൂരിൽ നിന്നും വേദശാസ്ത്ര പഠനം പൂർത്തീകരിച്ച പാസ്റ്റർ അനീഷ് സുവിശേഷ പ്രഭാഷകനാണ്. എ ജി ദൂതൻ മാസിക ചീഫ് എഡിറ്റർ, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡ് കമ്മിറ്റി അംഗം, ഐസിപിഎഫ് സ്റ്റാഫ് വർക്കർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സഭാ ശുശ്രൂഷകനായി ബാംഗ്ലൂരിലും കേരളത്തിലും പ്രവർത്തിച്ച പാസ്റ്റർ അനീഷ് കൊല്ലം കുണ്ടറ സ്വദേശിയാണ്. 

ഭാര്യ: മിരിയാം. മക്കൾ : ആരോൻ, മോസസ്