ജോൺ ബ്രിട്ടാസ് എംപി മാപ്പു പറയണം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ

ജോൺ ബ്രിട്ടാസ് എംപി മാപ്പു പറയണം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ

തിരുവല്ല: പെന്തെക്കോസ്തരെ വളരെ പുച്ഛത്തോടും പരസ്പര ബഹുമാനമില്ലാതെ അവഹേളിക്കുകയും ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ് മാപ്പു പറയണമെന്നും താൻ പറഞ്ഞ വാക്കുകൾ പിൻവലിക്കണമെന്നും പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.

ഒരു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുവാദം നൽകുമ്പോൾ ഇത്തരത്തിലുള്ള പ്രസ്താവന അപലപനീയമാണ്. കേരളത്തിൽ ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുകയും ഡൽഹിയിലെത്തി ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

പെന്തെക്കോസ്ത് സമൂഹത്തെ മൊത്തമായി ആക്ഷേപിക്കുന്ന തരത്തിലാണ് പ്രമുഖ മധ്യമ പ്രവർത്തകൻ കൂടിയായ തൻ്റെ അഭിമുഖം. അവതാരകൻ ചോദിക്കാതെ തന്നെ പെന്തെക്കോസ്തിനെതിരെ മറുപടി പറയുന്നു. പെന്തെക്കോസ്തരുടെ ശബ്ദം അരോചകമെന്നും അവരോട് താതപര്യമില്ലെന്നും പറയുമ്പോൾ മറ്റ് വിവിധ വിഭാഗങ്ങളുടെ ശബ്ദങ്ങളോടും ജോൺ ബ്രിട്ടാസ് ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഉൾപ്പടെ പൊതുനിരത്തിൽ കാണിക്കുന്ന മുദ്രാവാക്യങ്ങളോടും സാമൂഹിക വിരുദ്ധ അക്രമങ്ങളോടുമുള്ള അഭിപ്രായമെന്താണെന്ന് അറിയാൻ പെന്തെക്കോസ്തർക്ക് താൽപര്യമുണ്ട്.

പെന്തെക്കോസ്ത് ആരാധനയെ തള്ളിപ്പറയുമ്പോൾ ആ സമൂഹത്തോടുള്ള നിലപാടാണ് ബ്രിട്ടാസും താനുൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനവും വ്യക്തമാക്കുന്നത്.

ഇത് വ്യക്തിപരമായ നിലപാടായി കാണാൻ കഴിയില്ല. കേരള സമൂഹത്തിൽ എല്ലാവരുമായി ഇടപെടുന്ന രാഷ്ട്രീയ പാർട്ടിയുടെ രാജ്യസഭാ നേതാവും പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ്. ബ്രിട്ടാസിൻ്റെ നിലപാട് പാർട്ടിയുടെ നിലപാടായെ കാണാൻ കഴിയു. അല്ലാത്തപക്ഷം ബ്രിട്ടാസിനെ തള്ളിപ്പറഞ്ഞ് പാർട്ടിയുടെ നിലപാട് പെന്തെക്കോസ്ത് സമൂഹത്തെ അറിയിക്കണമെന്ന് പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് എന്നിവർ ആവശ്യപ്പെട്ടു.