നിലയ്ക്കാതെ 250 ദിവസം: എജി റിവൈവൽ പ്രയർ സ്തോത്ര പ്രാർത്ഥന ജൂൺ 6 ന്

നിലയ്ക്കാതെ 250 ദിവസം: എജി റിവൈവൽ പ്രയർ  സ്തോത്ര പ്രാർത്ഥന ജൂൺ 6 ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് റിവൈവൽ പ്രയർ നിലയ്ക്കാതെ 250 മത് ദിവസം പിന്നിടുന്നു.

ദൈവം നടത്തിയ വഴികളെ ഓർത്ത് നന്ദി അർപ്പിച്ചു കൊണ്ടുള്ള സ്തോത്ര പ്രാർത്ഥന ഇന്ന് വ്യാഴം രാത്രി 8 മുതൽ 10 വരെ നടക്കും.

എ.ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ ആമുഖപ്രഭാഷണവും സ്തോത്ര പ്രാർത്ഥനയും നടത്തും. അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ പ്രയർ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ.ഡി. ജസ്റ്റിൻ ജോൺ മുഖ്യസന്ദേശവും സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്‌ പ്രയർ കോർഡിനേറ്റർ റവ.ഡി.എസ്. ശദ്രക്ക് സന്ദേശവും നല്കും. ബ്രദർ ഫിന്നി എബ്രഹാമും (ഷാർജ) ടീമും ആരാധന നയിക്കും.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ പാസ്റ്റർ ഡി. കുമാരദാസ് സ്തോത്രസങ്കീർത്തനം വായിക്കും. ദുബായ് ശാലേം എ.ജി.സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സഖറിയാ എബ്രഹാം, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ അനുമോദന പ്രഭാഷണം നടത്തും. പ്രയർ ഡിപ്പാർട്ട്മെൻറ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റിയംഗം പാസ്റ്റർ കെ.സി. കുര്യാക്കോസ് കൃതജ്ഞത രേഖപ്പെടുത്തും.

രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന നിലയ്ക്കാതെ തുടരുകയാണ്. ഏട്ടു മാസവും മുപ്പത്തിയഞ്ച് ആഴ്ചയും 5990 മണിക്കൂറും ഒട്ടും നിലക്കാതെ പ്രാർത്ഥന പിന്നിട്ടു. ലോകവ്യാപകമായ പങ്കാളിത്തമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂർ വീതമുള്ള സ്ളോട്ടുകൾ ലോകമെങ്ങു നിന്നുമുള്ള സഭകൾ, പുത്രികാ സംഘടനകൾ, വിവിധ പ്രയർ മൂവ്മെൻറുകൾ, തുടങ്ങിയവർ നേതൃത്വം നല്കി വരുന്നു. പഠന ക്ലാസുകൾ, സെമിനാറുകൾ, മിഷൻ സാക്ഷ്യങ്ങൾ, ദൈവീക ഇടപെടലിൻ്റെ അനുഭവങ്ങൾ തുടങ്ങിയവയും മദ്ധ്യസ്ഥ പ്രാർത്ഥന, രാജ്യങ്ങൾക്കായുള്ള പ്രാർത്ഥന, ആവശ്യത്തിലായിരിക്കുന്നവർക്കു വേണ്ടിയുള്ള പ്രാർത്ഥന, ഉണർവിനായുള്ള പ്രാർത്ഥന തുടങ്ങിയവയ്ക്കൊപ്പം നടന്നു വരുന്നു.

പ്രാർത്ഥനയിലേക്ക് ജനത്തെ നയിക്കുവാനും നിരന്തരം പ്രാർത്ഥിക്കുവാൻ ജനത്തെ ഒരുക്കുവാനും ഒരുമനപ്പെട്ടു പ്രാർത്ഥിക്കുവാനും ഈ പ്ലാറ്റ്ഫോമിലൂടെ കഴിയുന്നുണ്ട്. 

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

 വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453