ഒപിഎ യ്ക്ക് പുതിയ ഭാരവാഹികൾ

മസ്കറ്റ് : ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു ഐക്യ കൂട്ടായ്മയായ പെൻ്റെകോസ്‌തൽ അസംബ്ലി മസ്കറ്റ് (OPA) ക്കു പുതിയ നേതൃത്വം.
മാർച്ച് 14 നു റുവി പ്രൊട്ടസ്റ്റന്റ് ചർച്ചു ഹാളിൽ കൂടിയ പൊതുയോഗത്തിൽ 2025-2026 വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പാസ്റ്റർ എ. വൈ.തോമസ് (പ്രസിഡൻ്റ്), സാം ജോൺസൺ ( സെക്രട്ടറി), മോൻസി മാമ്മൻ(ജോ. സെക്രട്ടറി), വി.വി. വിൽസൺ (ട്രഷറാർ), ബ്ലസൻ കെ. വർഗീസ് (ജോ. ട്രഷറാർ) എന്നിവരെയും മറ്റു കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.
52 വർഷത്തിലേക്ക് കടക്കുന്ന സഭ സുവിശേഷീകരണ, ജീവകാരുണ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ്.
വാർത്ത: സന്തോഷ് തങ്കച്ചൻ
Advt