ഐപിസി കുന്നംകുളം സെന്റർ സൺഡേ സ്കൂൾ വിബിഎസിനു തുടക്കമായി

ഐപിസി കുന്നംകുളം സെന്റർ സൺഡേ സ്കൂൾ വിബിഎസിനു തുടക്കമായി

കുന്നംകുളംഐപിസി കുന്നംകുളം സെന്റർ സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഐപിസി കൊണ്ടാഴി കർമേൽ ചർച്ചിൽ പവർ വിബിഎസ് നു ആരംഭമായി. മാർച്ച് 31 തിങ്കളാഴ്ച നടന്ന സമ്മേളനത്തിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.കെ. ജോൺസൺ അധ്യക്ഷത വഹിച്ചു. 150 പരം കുട്ടികൾ വിബിഎസിൽ പങ്കെടുത്തു. ഏപ്രിൽ 3 ന് വ്യാഴാഴ്ച സമാപിക്കും. സെന്റർ സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ സി. ഐ കൊച്ചുണ്ണി, ഡെ.ഡയറക്ടർ പാസ്റ്റർ എം. ആർ ബാബു, ഇവ.കെ.പി പോൾസൺ, പാസ്റ്റർ എൻ.പി ജേക്കബ്, എന്നിവർ ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകി. ഏപ്രിൽ 21 തിങ്കൾ മുതൽ 24 വരെ കുന്നംകുളം മേഖലയിലെ വിബിഎസ് പോർക്കുളം രഹബോത്ത് ഹാളിൽ നടക്കും.