ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിക്ക് പുതിയ ഭാരവാഹികൾ

ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിക്ക് പുതിയ ഭാരവാഹികൾ

ഒമാൻ: ഒമാനിലെ മലയാളി പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിക്ക് (C.F.A) പുതിയ ഭാരവാഹികൾ.

പാസ്റ്റർ ബിനോയി തോമസ്സ് (പ്രസിഡന്റ്), കെ.ജി പാപ്പച്ചൻ (സെക്രട്ടറി), ബിജു നാരായണൻ (ട്രഷറാർ) എന്നിവരെയും കൗൺസിൽ അംഗങ്ങളായി സജി ജേയിംസ്, സജി വർഗീസ്, റെജി കെ ജോയ്, വിനീത് മാത്യു, രാജേഷ് ഡാനിയൽ എന്നിവരെയും തിരഞ്ഞെടുത്തു.

മാത്യു റോയ് സൺ‌ഡേസ്കൂൾ ഹെഡ് മാസ്റ്ററായും, സെൻ പി. വർഗ്ഗീസ് യൂത്ത് കോർടിനേറ്ററായും സേവനം അനുഷ്ഠിക്കുന്നു.

33 മത്തെ വർഷത്തിലേക്ക് കടക്കുന്ന ദൈവസഭ നോർത്ത് ഇന്ത്യൻ മിഷൻ പ്രവർത്തനങ്ങളിലും, സുവിശേഷീകരണ, ജീവകാരുണ്യ, സാമുഹിക ക്ഷേമ പ്രവർത്തനങ്ങളിൽ വളരെ അധികം സജീവമാണ്.