പാസ്റ്റർ തോമസ് വിളമ്പുകണ്ടത്തിന്റെ ഭാര്യാപിതാവ് പാസ്റ്റർ എൻ.സി. മാത്യുവിന്റെ സംസ്കാരം ഏപ്രിൽ 3ന്

പാസ്റ്റർ തോമസ് വിളമ്പുകണ്ടത്തിന്റെ ഭാര്യാപിതാവ് പാസ്റ്റർ എൻ.സി. മാത്യുവിന്റെ സംസ്കാരം ഏപ്രിൽ 3ന്

കണ്ണൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സീനിയർ ശുശൂഷകനും പാസ്റ്റർ തോമസ് വിളമ്പുകണ്ടത്തിന്റെ ഭാര്യാപിതാവുമായ നെടുംപ്ലാക്കൽ പാസ്റ്റർ എൻ.സി. മാത്യുവിന്റെ (90) സംസ്കാരം പെരിങ്കിരി (കണ്ണൂർ) എ.ജി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3ന് രാവിലെ 9 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകകൾക്ക് ശേഷം 12.30 ന് സഭ സെമിത്തേരിയിൽ. പാസ്റ്റർ വി.ടി. ഏബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

പുനലൂർ ബെഥെൽ  ബൈബിൾ കോളേജിൽ വേദപഠനം പൂർത്തിയാക്കി അദ്ദേഹം ഏ.ജി മലബാർ മേഖല ഡയറക്ടർ, മേഖല എക്സിക്യൂട്ടിവ്, വിവിധ സെന്ററുകളുടെ സെന്റർ ശുശ്രുഷകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം മലബാറിൽ പ്രേഷിതപ്രവർത്തനം നടത്തിയ പാസ്റ്റർ എൻ.സി. മാത്യു ഏ.ജി സഭകളായ കൊടക്കൽ, കാണിച്ചർ, ചെറുപുഴ, അറബി, പാലക്കാട്‌ ടൌൺ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ശുശ്രൂഷകനായിരുന്നു. 

മലബാറിൽ സുവിശേഷീകരണത്തിനു നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹത്തിന്റെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് കോഴിക്കോട് ജില്ലയിലെ ഓഞ്ഞിൽ ഏ.ജി. സഭ ഹാൾ പ്രവർത്തിക്കുന്നത്. 

ഭാര്യ: പരേതയായ ശോശാമ്മാ മാത്യു, വെള്ളറപുത്തൻ പുരയിൽ കുടുബാംഗം. മക്കൾ: ജെയിംസ് മാത്യു (USA), ഷേർലി മാത്യു(കണ്ണൂർ)
വിക്ടർ മാത്യു, വിൻസെന്റ് മാത്യു, ഷാന്റി തോമസ് (USA), ബിനി തോമസ് (UAE). മരുമക്കൾ : ലൈസ്സമ്മ മാത്യു, എൻ. എക്സ്. മാത്യു, ലിസ്സി വിക്ടർ, ഷൈല വിൻസെന്റ്, പാസ്റ്റർ തോമസ് പി. ചാക്കോ, പാസ്റ്റർ തോമസ് വിളമ്പുകണ്ടം (ഐപിസി ഗില്ഗാൽ ഫെല്ലോഷിപ്പ്, അബുദാബി)

Advertisement