ഗുഡ്ന്യൂസ് ഫെസ്റ്റിവൽ: പാസ്റ്റർ പി.പി. മാത്യു സംഗീത സായാഹ്നം

കുന്നംകുളം: ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ, ലോകേ ഞാനെൻ ഓട്ടം തികച്ചു, വന്ദനമേ യേശു രക്ഷകനൻ നായകനേ, മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പാസ്റ്റർ. പി.പി. മാത്യുവിൻ്റെ ഗാനങ്ങളുടെ അവതരണവും അനുഭവങ്ങളും പങ്കിടാൻ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ-2025 എന്ന പേരിൽ സംഗീത സായാഹ്നം മാർച്ച് 30 ന് ഞായർ വൈകീട്ട് 6 ന് സംഗീത സായാഹ്നം കുന്നംകുളം ടൗൺ ഹാളിൽ നടക്കും.
പാസ്റ്റർ.ഇ.ജി ജോസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും. പാസ്റ്റർ സജിമോൻ ഫിലിപ്പ്, വാളകം പ്രസംഗിക്കും. ഡോ. സാജൻ സി. ജേക്കബ് , ഇവാ.റോയ്സൺ ഐ ചീരൻ, പാസ്റ്റർ സുരേഷ് എടക്കളത്തുർ തുടങ്ങിയവർ ഗാനാവതരണം നടത്തും. ഇവാ. ജെയ്സൺ ജോബിൻ്റെയും സിസ്റ്റർ കെസിയ ജെയിംസിൻ്റെയും നേതൃത്വത്തിൽ ഫേവറേറ്റ് ഗോസ്പൽ മെലഡി, തൃശൂർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
പാസ്റ്റർ അനിൽ തിമോത്തി( ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റി.പി ജോസ് (പ്രയർ കൺവീനർ), പാസ്റ്റർ മനോജ് (ക്വയർ കൺവീനർ), പാസ്റ്റർ ജോണി പി.ജെ (സെക്രട്ടറി), എന്നിവർ നേതൃത്വം നൽകും.