ഏ.ജി മലബാർ ഡിസ്ട്രിക്ട് സെക്ഷൻ വാർഷീക സമ്മേളനവും പ്രസ്ബിറ്റർ തെരഞ്ഞെടുപ്പുകളും ജൂൺ 17 മുതൽ

ഏ.ജി മലബാർ ഡിസ്ട്രിക്ട് സെക്ഷൻ വാർഷീക സമ്മേളനവും പ്രസ്ബിറ്റർ തെരഞ്ഞെടുപ്പുകളും ജൂൺ 17 മുതൽ

വാർത്ത: വി.വി. ഏബ്രഹാം

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലിൻ്റെ കീഴിലുള്ള 22 സെക്ഷനുകളിലെ വാർഷീക യോഗവും, അടുത്ത 2 വർഷത്തേക്കുള്ള സെക്ഷൻ കമ്മറ്റി തെരഞ്ഞെടുപ്പും ജൂൺ 17 മുതൽ ആരംഭിയ്ക്കും. ജൂൺ June 17 തിങ്കൾ രാവിലെ 9.30 ന് രാജപുരം ഏജിയിൽ വെച്ച് കാസർഗോഡ്, രാജപുരം  സെക്ഷനുകളുടെ വാർഷീക യോഗവും, ജൂൺ 18 ചൊവ്വ കണ്ണൂർ ഏ.ജി യിൽ ഇരിട്ടി, ഉളിക്കൽ, പേരാവൂർ, കണ്ണൂർ പയ്യന്നൂർ സെക്ഷനുകളുടെയും, ജൂൺ 24 തിങ്കൾ മീനങ്ങാടി ഏ.ജിയിൽ വെച്ച് ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി, മാനന്തവാടി സെക്ഷനുകളുടെയും,  ജൂൺ 25 ചൊവ്വ കോഴിക്കോട് ഏ.ജി യിൽ കോഴിക്കോട്, വടകര, താമരശ്ശേരി സെക്ഷനുകളുടെയും ജൂലൈ 1 തിങ്കൾ മഞ്ചേരി നിലമ്പൂർ, കരുളായി, മലപ്പുറം , വണ്ടൂർ സെക്ഷനുകളുടെയും ജൂലൈ 2  ചൊവ്വ പാലക്കാട് ഏജിയിൽ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം സെക്ഷനുകളുടെയും വാർഷികയോഗം നടക്കും . കഴിഞ്ഞ സാമ്പത്തീക വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിയ്ക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി എബ്രഹാം, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എല്ലാ യോഗങ്ങൾക്കും നേതൃത്വം വഹിക്കും.

Advertisemen