ഏ.ജി. ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്: ലഹരി വിമോചന കേരള യാത്ര നവം. 21 നാളെ പാറശാലയിൽ സമാപിക്കും
റവ. ടി.ജെ. സാമുവൽ
റവ. വി.ടി. എബ്രഹാം
കോട്ടയം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മദ്യം മയക്കുമരുന്ന് ആത്മഹത്യ തുടങ്ങിയവയ്ക്കെതിരെയുള്ള ലഹരി വിമോചന കേരള യാത്ര നവം. 21 നാളെ പാറശാലയിൽ സമാപിക്കും.
റവ. കെ.ജെ. മാത്യു
സമാപന സമ്മേളനത്തിൽ ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ ജോൺസൺ അധ്യക്ഷത വഹിക്കും. ഏ.ജി. സൗത്തേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് എൻ. പീറ്റർ മുഖ്യസന്ദേശം നൽകും. ഇവാഞ്ചലിസം കോർഡിനേറ്റർമാരായ ഇവാ. ജോൺ ജോർജ് യു.എ.ഇ, ഇവാ. ഐസക് ജോർജ് യു.എസ്.എ എന്നിവർ ആശംസകൾ അറിയിക്കും. പാസ്റ്റർ അനീഷ് കെ. ഉമ്മൻ പ്രസംഗിക്കും.
ഡയറക്ടർ റവ. ജെ ജോൺസൺ
മലബാർ സൂപ്രണ്ട് റവ.വി.ടി. എബ്രഹാം നവംബർ 3ന് കാസർഗോഡ് പ്രാർത്ഥിച്ചാരംഭിച്ച ലഹരി വിമോചന കേരള യാത്ര 14 ജില്ലകളിലൂടെ പരസ്യ യോഗങ്ങൾ സംഘടിപ്പിച്ച് തിരുവാനാനന്തപുരത്ത് സമാപിക്കും. റവ. ടി.ജെ സാമുവൽ, റവ. കെ.ജെ. മാത്യു, റവ. ഐസക്ക് വി. മാത്യു, റവ തോമസ് ഫിലിപ്പ്, റവ ബാബു വർഗീസ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു. ഡയറക്ടർ റവ. ജെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ ജോൺസൺ മാമൻ, ട്രഷറർ പാസ്റ്റർ അജികുമാർ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
Advt.



















