രജത ജൂബിലി നിറവിൽ സൗദി ആറേബ്യ ചർച്ച് ഓഫ് ഗോഡ് : ആത്മീയ ചൈതന്യം പകർന്ന് ജൂബിലി സംഗമവും സംയുക്ത ആരാധനയും
കേരള സ്റ്റേറ്റ് കെഎസ്ഏ റീജിയൻ - രജത ജൂബിലി ആഘോഷവും സംയുക്ത ആരാധനയും.
റിയാദ്: യുണൈറ്റഡ് പെന്തെകോസ്തൽ കൺവൻഷൻ്റെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ 25-ആം വാർഷികവും (രജത ജൂബിലി ) സംയുക്ത ആരാധനയും സെപ്റ്റംബർ 12 ന് നടന്നു. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ പ്രസിഡന്റ് റവ. മാത്യു ജോർജ് ( റെജി തലവടി ) ഉത്ഘാടനം ചെയ്തു. ഈ മഹോത്സവം സൗദി അറേബ്യയുടെ ആത്മീയ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നു.
ഇവാ. ഡോ. മിൽട്ടൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ.വൈ. റെജി മുഖ്യ പ്രഭാഷകനായിരുന്നു. ശക്തമായ വചന ശുശ്രൂഷ വിശ്വാസികളിൽ ആഴമായ മാറ്റങ്ങൾ വരുത്തി.
സംഘടനാ വ്യത്യാസമില്ലാത്ത വിവിധ പെന്തകോസ്ത് സഭകളിലെ ദൈവമക്കളും ശുശ്രൂഷകന്മാരും പങ്കെടുത്തു. 12 നു നടന്ന സംയുക്ത ആരാധനയിൽ ആയിരത്തി ഇരുന്നുറിലധികം വിശ്വാസികളും വിവിധ സഭകളിൽ നിന്നായി അറുപതോളം ദൈവ ദാസന്മാരും പങ്കെടുത്തു. പാസ്റ്റർ. കെ. കെ. മാത്യു (അസംബ്ലീസ് ഓഫ് ഗോഡ്, മലബാർ ) സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു.
രജത ജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ പ്രകാശനം റവ. വൈ.റെജിയും, ഐപിസി സൗദി സെന്റർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ റെജി ഓതറയും ചേർന്ന് നിർവഹിച്ചു.
ഇവിടെ ഈ പ്രവർത്തനത്തിന തുടക്കമിട്ടവരായ പാസ്റ്റർ അലക്സാണ്ടർ വി. കെ (ഉണ്ണൂണ്ണിച്ചായൻ) , പാസ്റ്റർ ജോർജ് മാത്യു ( ബാബുച്ചായൻ വടശ്ശേരിക്കര ), പാസ്റ്റർ മാത്യു പി.എം.(മലാസ് മാത്യു ) എന്നിവരെ ആദരിച്ചു.
അസംബ്ളീസ് ഓഫ് ഗോഡ് സൗദി റീജിയൻ പ്രസിഡന്റ് പാസ്റ്റർ. സി. റ്റി. വർഗീസ് മൊമെന്റോ നൽകി റവ. വൈ. റെജിയെ ആദരിച്ചു.
അഞ്ചാഴ്ചകൾ നീണ്ടു നിന്ന ഉപവാസവും പ്രാർത്ഥനയും ഈ യോഗത്തിന് അധിക ഊർജ്ജം പകർന്നു. ഈ രജത ജൂബിലി കൺവൻഷൻ വിജയകരമാക്കാൻ പാസ്റ്റർ റെജി തലവടിയോടൊപ്പം പാസ്റ്റർ ജെയ്സൺ ഏബ്രഹാം ,പാസ്റ്റർ. ബിജുമോൻ മാത്യു ,പാസ്റ്റർ. റെനി ജോൺ,പാസ്റ്റർ. റെജി കോശി, സഹോദരന്മാരായ രാജൻ ഡാനിയേൽ, ടൈറ്റസ് മാത്യു എന്നിവർ നേതൃത്വം നല്കി.

