യുപിഎഫ് യുഎഇ: വർഷിപ് നൈറ്റ് "ആത്മനിറവ് 2025" സെപ്റ്റം. 8ന്
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഡോ. ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് "ആത്മനിറവ് 2025" സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി എഫ് ക്വയറും പങ്ക് ചേരും. പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്), ബ്ലെസൻ ദാനിയേൽ (സെക്രട്ടറി), ബെന്നി എബ്രഹാം
(ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള യുപിഎഫ് കമ്മിറ്റി വർഷിപ്പ് നൈറ്റിന് നേതൃത്വം നൽകും.
വാർത്ത:റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

