സഭാ രാഷ്ട്രീയത്തിന് ഇരയായായി യൂത്തും; 'കുമ്പനാട് നിന്നും കൊട്ടാരക്കരയ്ക്ക് മാറ്റി'
കുമ്പനാട്: പി.വൈ.പി.എ സ്റ്റേറ്റ് താലന്ത് പരിശോധന 'മികവ് 25' കുമ്പനാട് നിന്നും കൊട്ടാരക്കരയ്ക്ക് മാറ്റി. കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ ഡിസം. 13 നാളെ നടക്കും. കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുമായി നൂറുകണക്കിന് പി.വൈ.പി.എ പ്രവർത്തകരുടെ കഴിവുകൾ മാറ്റുരയ്ക്കപ്പെടും. പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ ഉത്‌ഘാടനം നിർവഹിക്കും. ജോസ് പ്രകാശ് മുഖ്യാതിഥിയായിരിക്കും. ഭാരവാഹികളായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ, ടാലന്റ് കൺവീനർ ജെറിൻ ജെയിംസ്, ജോയിന്റ് ടാലന്റ് കൺവീനർ പാസ്റ്റർ ഫിലിപ്‌സൺ മാത്യു എന്നിവർ നേതൃത്വം നൽകും.
നേരത്തെ പി.വൈ.പി.എ സ്റ്റേറ്റ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത് കുമ്പനാട് ഐപിസി ഹെബ്രോൻ പാരിഷ്ഹാളിലും IBC കെട്ടിടത്തിലുമായി നടക്കുമെന്നാണ്. മാസങ്ങൾക്കു മുമ്പ് പി.വൈ.പി.എ സ്റ്റേറ്റ് നേതൃത്വം ബുക്ക് ചെയ്തിരുന്നതുമാണ്. എന്നാൽ താലന്ത് പരിശോധനയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രോഗ്രാമിന് കെട്ടിടങ്ങൾ വിട്ടുനൽകാൻ കഴിയില്ലെന്ന് ഐപിസി ജനറൽ നേതൃത്വവും IBC അധികൃതരും താലന്ത് കമ്മിറ്റിയെ അറിയിച്ചത്.
അവസാന നിമിഷത്തിലെ വേദി മാറ്റത്തിൽ യുവജനങ്ങളുടെയും മാതാപിതാക്കളുടെയും ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. യാത്ര സൗകര്യങ്ങൾ നേരത്തെ ക്രമീകരിച്ചവരെയെല്ലാം വട്ടം കറക്കുന്നതാണ് സ്ഥലം മാറ്റാനുള്ള തീരുമാനമെന്നും മുൻനിര യുവജന പ്രവർത്തകർ പറഞ്ഞു. സ്ഥലം മാറ്റത്തിൽ പ്രതിഷേധം അറിയിച്ചവർക്ക്, 'ഞങ്ങൾ നിഷ്ക്രിയരാണെന്നും, നേരത്തെതന്നെ ആവശ്യമായ സൗകര്യങ്ങൾ കുമ്പനാട് ബുക്ക് ചെയ്തതാണെന്നും എന്നാൽ അവസാന നിമിഷമാണ് ജനറൽ നേതൃത്വം നിരാശ നൽകുന്ന തീരുമാനം' അറിയിച്ചതെന്നുമാണ് പി.വൈ.പി.എ. നേതൃത്വം നൽകിയ മറുപടി.
ഐപിസി കുമ്പനാട് ഹെബ്രോൻ പാരിഷ് ഹാൾ, ഐപിസി ജനറൽ നേതൃത്വം സ്വന്തം പുത്രിക സംഘടനായ പി.വൈ.പി.എ സംസ്ഥാന നേതൃത്വത്തിന് വിട്ടു നൽകാത്തത് സഭാ രാഷ്ട്രീയ പകപോക്കലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഭയിലെ നിലവിലെ അധികാര കസേരയ്ക്കു വേണ്ടിയുള്ള ചീഞ്ഞ രാഷ്ട്രീയ കളിയിൽ മനംനൊന്ത് മനസുമടുത്ത യുവജനങ്ങളോട് നേതൃത്വം എടുത്ത നിലപാടിന് കനത്ത വില നല്കേണ്ടിവരുമെന്നാണ് സഭ സ്നേഹികൾ വിലയിരുത്തുന്നത്.
ഇന്ത്യ ബൈബിൾ കോളേജ് ക്ലാസ് റൂമുകൾ നൽകാത്തത് ക്വയർ പ്രാക്ടീസ് നടക്കുന്നതിനാൽ ആണെന്നാണ് അധികൃതർ അവസാന നിമിഷം അറിയിച്ചത്. എന്നാൽ നവംബർ മാസത്തിൽ തന്നെ ഇന്ത്യ ബൈബിൾ കോളേജ് ക്ലാസ് റൂമുകൾ ബുക്ക് ചെയ്ത ഉറപ്പു വരുത്തിയതായിരുന്നു എന്നാണ് പി.വൈ.പി.എ ഭാരവാഹികൾ പറയുന്നത്.
കേരളത്തിലെ പെന്തെക്കോസ്ത് യുവജനങ്ങളും സഭാ രാഷ്ട്രീയത്തിന്റെ ഇരയാകുന്നു എന്നത് ഏറെ നിരാശ നൽകുന്ന വാർത്തയാണ്.
Advt.





























Advt.

























