റവ. ടി.ജെ.ബെന്നി കർണാടക - ഗോവ എ.ജി സൂപ്രണ്ടൻ്റ്
ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളുരു: സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (സിഡിഎസ്ഐഎജി) കർണാടക - ഗോവ സൂപ്രണ്ടന്റായി റവ.ടി.ജെ. ബെന്നിയെ നിയമിച്ചു .നേരത്തെ അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായിരുന്നു.
കൊത്തന്നൂർ സിറ്റി ഹാർവെസ്റ്റ് എ.ജി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ പ്രസ്ബിറ്ററിയിൽ അഖിലേന്ത്യാ എ.ജി ജനറൽ സൂപ്രണ്ടൻ്റ് റവ. ഏബ്രഹാം തോമസ് , ജനറൽ അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റ് റവ.തിമോത്തി റാവു , എസ്ഐഎജി ജനറൽ സെക്രട്ടറി റവ. കെ.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് മറ്റു ഭാരവാഹികളെ നിയമിച്ചത് .

റവ. ഡോ. ജസ്റ്റിൻ ജോൺ (അസിസ്‌റ്റൻ്റ് സൂപ്രണ്ടൻ്റ്), റവ.ഗാവിൻ കണ്ണിംഗ്ഹാം (സെക്രട്ടറി) എന്നിവരും റവ.ഏണസ്റ്റ് ജോർജ് ( സഹ കമ്മിറ്റി അംഗം), റവ.ഡി.എസ്. ജയകുമാർ (ജനറൽ പ്രസ്ബിറ്റർ) എന്നിവരെയും എജിഐ (AGI), എസ്ഐഎജി (SIAG) എന്നീ വിഭാഗങ്ങളിലെ നേതാക്കളെയും നിയമിച്ചു.
റവ.കെ.വി.മാത്യു (ട്രഷറർ), റവ.ദാനിയേൽ കൊട്ടി (കമ്മിറ്റി അംഗം) എന്നിവർ തൽസ്ഥാനത്ത് തുടരും .
സൂപ്രണ്ടൻ്റായി തിരഞ്ഞെടുത്ത റവ. റ്റി.ജെ.ബെന്നി ദീർഘവർഷങ്ങൾ സെൻട്രൽ ഡിസ്ട്രിക്റ്റ് എസ്. ഐ. എ. ജി. അസി. സൂപ്രണ്ടൻ്റ് ആയിരുന്നു . കോക്സ് ടൗൺ എ.ജി വേർഷിപ്പ് സെൻ്ററിൻ്റെ സീനിയർ ശുശ്രൂഷകനാണ്.
അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി തെരഞ്ഞെടുത്ത റവ. ജസ്റ്റിൻ ജോൺ നേരത്തെ ജനറൽ പ്രസ്ബിറ്ററും ഡിസ് ഡിസ്ട്രിക്റ്റ് ട്രഷറുമായിരുന്നു . മത്തിക്കരെ ട്രിനിറ്റി എ.ജി ചർച്ചിലെ സീനിയർ ശുശൂഷകനാണ് .
സെക്രട്ടറിയായ് തെരഞ്ഞെടുത്ത റവ ഗാവിൻ കണ്ണിംഗ്ഹാം നേരത്തെ പ്രസ്ബിറ്റേഴ്സിന് പരിശീലനം നൽകുന്ന ചുമതലക്കാരനും ഫസ്‌റ്റ് എ.ജി ചർച്ച് സീനിയർ ശുശ്രൂഷകനുമാണ് .
ട്രഷറർ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റവ. കെ.വി.മാത്യു ആർ.ടി.നഗർ കാവൽ ബൈരസാന്ദ്ര കാൽവറി എ.ജി സീനിയർ ശുശൂഷകനാണ്.
എക്സികൂട്ടിവ് കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റവ. ദാനിയേൽ കൊട്ടി ഹുബ്ബള്ളി സിറ്റി എ.ജി സഭയുടെ സീനിയർ പാസ്‌റ്റുമാണ് . അസി. എക്സികൂട്ടിവ് അംഗമായി തെരത്തെടുക്കപ്പെട്ട റവ. ഏണസ്റ്റ് ജോർജ് ഹെന്നൂർ ഗാർഡൻ സിറ്റി എ.ജി. ചർച്ച് സീനിയർ ശുശൂഷകനാണ്.
ജനറൽ പ്രസ്ബിറ്ററായി തെരഞ്ഞെടുത്ത റവ. ഡി. എസ്. ജയകുമാർ നേരത്തെ എജി മിഷൻ ഡയറക്ടറായിരുന്നു. വൈറ്റ് ഫീൽഡ് റോസ് ഓഫ് ശാരോൺ എ.ജി. സഭയുടെ സീനിയർ ശുശ്രൂഷകനാണ്.




