റ്റിപിഎം മുംബൈ സെൻറർ കൺവെൻഷൻ ജനു.29 മുതൽ
മുംബൈയ് : മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ ദി പെന്തക്കോസ്തു മിഷൻ മുംബൈ സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ജനുവരി 29 മുതൽ ഫെബ്രുവരി 1 ഞായർ വരെ മുംബൈ - ഗോവ ഹൈവേയിലുള്ള പനവേൽ കൺവെൻഷൻ ഗ്രൗണ്ടിൽ (പി. സി. ഗ്രൗണ്ട്) നടക്കും.
വെള്ളിയാഴ്ച മുതൽ ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം , മൂന്നിനും രാത്രി 10 നും കാത്തിരിപ്പു യോഗം വൈകിട്ട് 5.45 നു സുവിശേഷയോഗം, ഗാനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സീനിയർ സെൻ്റർ പാസ്റ്റർമാർ പ്രസംഗിക്കും.
സമാപന ദിവസമായ ഫെബ്രുവരി 1 ഞായർ രാവിലെ 9 ന് മുംബെ സെൻ്ററിന് കീഴിലുള്ള 37 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
പനവേൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കൺവെൻഷൻ ഗ്രൗണ്ടിലേക്ക് പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മുംബൈ സെൻ്റർ പാസ്റ്റർ അശോക് ലാൽ, അസി.സെൻ്റർ പാസ്റ്റർ വി.എം.തോമസ് എന്നിവർ നേതൃത്വം നൽകും.


