ജേക്കബ് ജോൺ കൊട്ടാരക്കര മികച്ച പ്രതിനിധി

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ മികച്ച പ്രതിനിധിയായി ജേക്കബ് ജോണിനെ തിരഞ്ഞെടുത്തു. തൃക്കണ്ണമംഗൽ എ.ജി സഭാംഗവും ഗുഡ്ന്യൂസിൻ്റെ കൊട്ടാരക്കര മേഖല റിപ്പോട്ടറുമാണ്. പറന്തലിൽ ഏജി ജനറൽ കൺവൻഷനിൽ നടന്ന അനുമോദന സമ്മേളനത്തിൽ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ മെമെൻ്റോ നല്കി അനുമോദിച്ചു.