ദൈവരാജ്യത്തെക്കുറിച്ചുള്ള തികഞ്ഞ വെളിപ്പാടുള്ള ശുശ്രൂഷകരാണ് ഇന്നിൻ്റെ ആവശ്യം: പാസ്റ്റർ കെ.സി. ജോൺ
കൊട്ടാരക്കര: ദൈവരാജ്യത്തെ ക്കുറിച്ചുള്ള തികഞ്ഞ വെളിപ്പാടും ദർശനവുമുള്ള ശുശ്രൂഷകരാണ് ഇന്നിൻ്റെ ആവശ്യമെന്ന് പാസ്റ്റർ കെ.സി.ജോൺ (യുഎസ്) പ്രസ്താവിച്ചു. മറിച്ചായാൽ വിശ്വാസികൾ വെളിപ്പാടുള്ള ശുശ്രൂഷകരെ തേടി നമ്മെ വിട്ടു പോകുമെന്നും യോഹന്നാന് മരുഭൂമിയിൽ ദൈവത്തിന്റെ വെളിപ്പാട് ഉണ്ടായതുപോലെ 'മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം' പോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ജി.കൊട്ടാരക്കര സെക്ഷൻ മീറ്റിങ്ങിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസ്ബിറ്റർ പാസ്റ്റർ ബിനു.വി.എസ്. അധ്യക്ഷനായിരുന്നു. സെക്രട്ടറി പാസ്റ്റർ സിബി ജോൺ സ്വാഗതവും ട്രഷറർ പാസ്റ്റർ ബിനു തോമസ് നന്ദിയും അറിയിച്ചു. ഗുഡ്ന്യൂസിന് വേണ്ടി പാസ്റ്റർ എബ്രഹാം കോശി ആശംസ അറിയിച്ചു.

