ഐപിസി കുമളി സെന്റർ കൺവെൻഷൻ

ഐപിസി കുമളി സെന്റർ കൺവെൻഷൻ

കുമളി : ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ കുമളി 35മത് സെന്റർ കൺവെൻഷൻ ഫെബ്രുവരി 4-8 വരെ കൊച്ചറ ബഥേൽ ഗ്രൗണ്ടിൽ നടക്കും. വ്യാഴം 4ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന ബൈബിൾ ക്ലാസോടെ ആരംഭിക്കുന്ന കൺവെൻഷൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം. ഐ. കുര്യൻ ഉദ്ഘാടനം ചെയ്യും.

എല്ലാദിവസവും വൈകിട്ട് 6-9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർന്മരായ കെ. സി. തോമസ്, വറുഗീസ് എബ്രഹാം, ജോ തോമസ്, കെ. ജെ. തോമസ്, ഷിബിൻ ശാമുവേൽ സിസ്റ്റർ ബ്ലെസി സോനു എന്നിവർ പ്രസംഗിക്കും. നിരണം ഹീലിംഗ് മെലഡീസ് ഗാനങ്ങൾ ആലപിക്കും. വെള്ളി സഹോദരി സമാജവും, ശനി സൺഡേസ്കൂൾ പി.വൈ. പി. എ. വാർഷിക സമ്മേളനവും നടക്കും. ഞായറാഴ്ച പൊതു ആരാധനയും കർത്തൃമേശയും സ്നേഹവിരുന്നോടും കൂടെ സമാപിക്കും.

കൺവെൻഷന്റെ പ്രവർത്തനത്തിനായി പ്രസിഡണ്ട് പാസ്റ്റർ എം.ഐ.കുര്യൻ, സെക്രട്ടറി പാസ്റ്റർ കെ. വി വറുഗീസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സി. വി. വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

Advertisement