അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 10 മുതൽ ഉദയപ്പൂരിൽ
ജോൺ മാത്യു ഉദയപ്പൂര്
രാജസ്ഥാൻ :അരാവല്ലി 53 -മത് ക്രിസ്തീയ സമ്മേളനം ഏപ്രിൽ 10 മുതൽ 13 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിലെ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. ഏപ്രിൽ 10 നു (വ്യാഴം) വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം 13 ന് (ഞായർ) രാവിലെ 8 തുടങ്ങുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും. നാല് ദിവസത്തെ വിവിധ സെഷനുകളിൽ പാസ്റ്റർ രാജ്കുമാർ (ജയ്പൂർ), ഡോ. പോൾ മാത്യു (ഉദയ്‌പുർ) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും.
പാസ്റ്റർ നീൽകാന്ത് (ഒഡീഷ) സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ സുഖ്ലാൽ ഖോഖരിയ , പാസ്റ്റർ എബ്രഹാം ചെറിയാൻ, പാസ്റ്റർ രാജ്മൽ ലഖ്‌മര, പാസ്റ്റർ വക്താവർ ഖോത്ടാ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.

