തൃശൂരിൽ സംഗീത മഹോത്സവം ഡിസം. 25 മുതൽ

തൃശൂരിൽ സംഗീത മഹോത്സവം ഡിസം. 25 മുതൽ

തൃശ്ശൂർ: ഗ്ലോറിയ മ്യൂസിക്‌സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സരത്തോടനുബന്ധിച്ച്  ഇക്കണ്ട വാര്യർ റോഡിൽ മലയാള മനോരമക്ക് സമീപമുള്ള ഗ്രൗണ്ടിൽ ഡിസം. 25 വ്യാഴം മുതൽ 28 ഞായർ വരെ വൈകീട്ട് 5.30 ന് സംഗീത മഹോത്സവം നടക്കും. 

25 ന് സംഗീത വിരുന്നിനോടൊപ്പം ഗ്ലോറിയ തിയ്യറ്റേഴ്‌സ് ഒരുക്കുന്ന “ഇതാ ആ മനുഷ്യൻ” എന്ന യേശു ക്രിസ്തുവിൻ്റെ ജീവചരിത്രം അടങ്ങിയ ദൃശ്യാവിഷ്കരണം അവതരിപ്പിക്കും. പാസ്റ്റർ റെജി ചെക്കുളം സന്ദേശം നൽകും.

26ന് സംഗീത ലോകത്തെ പ്രശസ്ത ഗായകർ ചേർന്നൊരുക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ. തുടർന്ന് പാസ്റ്റർ ടി.വൈ ജെയിംസ് ക്രിസ്തുമസ് സന്ദേശം നൽകും.

27ന് വിവിധ റിയാലിറ്റി ഷോ വിന്നേഴ്സ് ആയ കൊച്ചുഗായകർ ചേർന്നൊരുക്കുന്ന സംഗീത വിരുന്ന്. ലോകമെമ്പാടുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനുഗ്രഹീത ഗായകരായ കാത്തുകുട്ടി, കേദാർനാഥ് , നിഹാര, ആർജിത രതീഷ് , മുഹമ്മദ് അഫല, എയ്ഡൻ പോൾ , എന്നിവർ ഗാനങ്ങൾ ആലപിക്കും. ചാണ്ടപ്പിള്ള ഫിലിപ്പ് സന്ദേശം നൽകും.

 28ന് ഉച്ചകഴിഞ്ഞ് 3 ന് പ്രശസ്തമായ ക്രൈസ്തവ ഹിന്ദി ഗാനങ്ങൾ അവതരിപ്പിക്കും. ജോസ് പൂമല ഓർക്കസ്ട്രക്ക് നേതൃത്വം നൽകും. വൈകീട്ട് 5.30 ന് മലയാളത്തിലെ പ്രശസ്ത ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീതസന്ധ്യ. പ്രശസ്ത സംഗീതജ്ഞൻ പി.ഡി തോമസും സംഘവും പശ്ചാത്തലസംഗീതം ഒരുക്കും. ഗായകരായ സുദീപ് കുമാർ, ദെലീമ ജിജോ (എംഎൽഎ അരൂർ), രഞ്ജിത് ജയരാമൻ, ഹനൂന അസ്സീസ്, പി.ഡി പൗലോസ് എന്നിവർ ഗാനങ്ങൾ ആലപിക്കും. ഡോ.ജേക്കബ് മാത്യു സന്ദേശം നൽകും.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച ജോയ് ചെറുവത്തൂർ, ഡോ. എം.വി.സെബാസ്റ്റ്യൻ, ഡോ.കെ.വി. കുര്യാക്കോസ്, എം.ഡി. പോളി, ദെലീമ ജിജോ, രഞ്ജിത് ജയരാമൻ, സുദീപ് കുമാർ എന്നിവരെ ആദരിക്കും.

ഡോ.എ.സി.ജോസ് (ചെയർമാൻ), പാസ്റ്റർ സി.വി.ലാസർ (കോർഡിനേറ്റർ), ടോണി ഡി. ചെവൂക്കാരൻ, പാസ്റ്റർ ബെൻ റോജർ, ജേക്കബ് പി.പി (കൺവീനർമാർ ) നേതൃത്വം നൽകും.

Advt