പെന്തക്കോസ്തു മിഷൻ ഡൽഹി സെന്റർ കൺവെൻഷൻ ഒക്ടോ.16 ഇന്നുമുതൽ 

പെന്തക്കോസ്തു മിഷൻ ഡൽഹി സെന്റർ കൺവെൻഷൻ ഒക്ടോ.16 ഇന്നുമുതൽ 

ന്യൂഡൽഹി : ദി പെന്തക്കോസ്തു മിഷൻ ഡൽഹി സെന്റർ വാർഷിക കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 16 വ്യാഴം മുതൽ 19 ഞായർ വരെ ഹിരാൻ കുടന എയർഫോഴ്‌സ്‌ ക്യാമ്പിന് എതിർവശമുള്ള ടിപിഎം സൊസൈറ്റി പ്രയർ ഹൗസിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷയോഗവും രോഗശാന്തി ശുശ്രൂഷയും  

വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്സ്‌, 9.30 ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പു യോഗവും, യുവജന സമ്മേളനവും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിന് കീഴിലുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. 

സെൻ്റർ പാസ്റ്റർ യൂനിസ് മശി, സെൻ്റർ അസിസ്റ്റൻ്റ് പാസ്റ്റർ റോണി ജോസ് ജോസഫ് എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.