ആത്മീയവും..... ആഘോഷവും....

ആത്മീയവും..... ആഘോഷവും....

ആത്മീയവും..... ആഘോഷവും....

 ബി.ജെ. തൃശൂർ

ഘോഷത്തെ കുറിച്ചും ആത്മീയത്തെ കുറിച്ചും മനുഷ്യർ പല രീതിയിലാണ് ചിന്തിക്കുന്നത്. ചിലർ ആത്മീയത്തിന് പ്രാധാന്യം കൊടുക്കും. ചിലർ ആഘോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കും.

എന്തിലും ആത്മീയം കണ്ടു പിടിക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. എല്ലാം ഒരു ആഘോഷം  എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

മതങ്ങളുടെ മുത്തശ്ശി എന്ന് അറിയപ്പെടുന്ന യെഹൂദമതത്തിൽ ഏഴ് പെരുന്നാളുകൾ ഉണ്ടായിരുന്നു. അവർ കൃത്യമായി അത് ആഘോഷിക്കുമായിരുന്നു. യേശു പെസഹാ പെരുന്നാൾ ആഘോഷിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാൽ യേശുവിൻ്റെ ക്രൂശുമരണത്തോടെ ന്യായപ്രമാണവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും അനുഷ്ടാനങ്ങളും അവസാനിച്ചു.

പെന്തക്കോസ്ത് പെരുന്നാൾ വന്നപ്പോൾ യെരുശലേം ദേവാലയത്തിൽ ആഘോഷത്തിൻ്റെ ആവേശത്തിൽ ആയിരക്കണക്കിന് ആളുകൾ തിങ്ങി കൂടിയിട്ടുണ്ട്. എന്നാൽ അല്പം അകലെ ഒരു വീട്ടിൽ നൂറ്റി ഇരുപത് പേർ ഒരുമിച്ചിരിക്കുന്നു.. അവിടെ നടക്കുന്നത് പ്രാർത്ഥനയും ,പാട്ടും, കാത്തിരിപ്പും.അവിടെ ഭക്ഷണ സമൃദ്ധിയുണ്ടോ എന്നറിയില്ല.അവരുടെ ആവേശം ക്രിസ്തു നൽകിയ വാഗ്ദത്തം മാത്രം.

ആഘോഷത്തിമിർപ്പിൽ രമിച്ചിരിക്കുന്ന ആളുകൾ അടിച്ച് പൊളിക്കുന്നു. മാളികമുറിയിൽകൂടിയിരിക്കുന്നവരുടെ മക്കൾ അസ്വസ്ഥരാണ്. പുറത്ത് ഒരു കൂട്ടർ അടിച്ച് പൊളിക്കുന്നു.ഞങ്ങളെ എന്തുകൊണ്ട് ആഘോഷിക്കാൻ വിടുന്നില്ല എന്ന ചോദ്യം അവർക്കുണ്ട്. അതിന് കൃത്യമായ ഒരു മറുപടി ആരും പറയുന്നില്ല. നമുക്ക് പ്രാർത്ഥിക്കാം എന്ന് മാത്രം ചിലർ പറയുന്നു.പുറത്ത് തെരുവിൽ ഭക്ഷണം ഉണ്ട്.പാനീയം ഉണ്ട്.പളപള തിളങ്ങുന്ന വെളിച്ചം ഉണ്ട്. താളമേളങ്ങൾ ഉണ്ട്. അതെ ആത്മീയതയുടെ പേരിൽ നടക്കുന്ന ആഘോഷം തകർക്കുന്നു.

പക്ഷെ മർക്കൊസിൻ്റെ മാളികമുറിയിൽ ആഘോഷങ്ങളില്ലാതെ ആത്മീയതയ്ക്ക് വേണ്ടിയുള്ള ഒരു തപസ്സ്. അവർക്ക് വിശ്വാസമുണ്ട് കാത്തിരിക്കൂ എന്ന് വാക്ക് പറഞ്ഞവൻ മാറുകില്ല.

അങ്ങനെ ആ ദിവസം വന്നു. ദേവാലയത്തിലെ ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന് മർക്കോസിൻ്റെ വീട്ടിൽ പ്രാർത്ഥിച്ചവരുടെ മേൽ പരിശുദ്ധാത്മാവ് വന്നു. ജനശ്രദ്ധ പെരുന്നാളിൽ നിന്ന് പരിശുദ്ധാത്മാവിലേക്ക് വന്നു. ആഘോഷത്തിൽ നിന്ന് ആത്മീയത്തിലേക്ക് .....

ഇന്നും ദൈവം നമ്മിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നു. ആഘോഷത്തിൻ്റെ പൊള്ളത്തരത്തിൽ നിന്ന് ആത്മീയത്തിൻ്റെ യഥാർത്ഥ്യത്തിലേക്കുള്ള ഒരു മടങ്ങിവരവ്.

പക്ഷെ ജനത്തിന് ആഘോഷത്തിൽ അഭിരമിക്കാനാണ് ഇഷ്ടം.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.