ബാംഗ്ലൂർ വിക്ടറി എജി വേർഷിപ്പ് സെൻററിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

ബെംഗളുരു: പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ പതറിപോകരുതെന്ന് റവ.ഡോ.രവി മണി പ്രസ്താവിച്ചു.
ബെംഗളൂരു ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ നേരിടുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് നൽകുന്നവനാണ് കർത്താവ്.
പ്രാർഥന മനുഷ്യനെ ആന്തരികമായി സംശുദ്ധനാക്കുകയും ദൈവഭയമുള്ളവനാക്കി തീർക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റവ.മാത്യൂ കുരിയൻ ഗോവ പ്രാരംഭദിന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കർണാടകയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻ്ററിൽ ഇന്ന് മുതൽ ദിവസവും രാവിലെ 5.30 നും 10 നും ഉച്ചകഴിഞ്ഞ് 3 നും വൈകിട്ട് 6നും പ്രാത്ഥനകൾ നടക്കും.
പാസ്റ്റർമാരായ അനിസൺ കെ.ശാമുവേൽ, മാത്യൂ കുരിയൻ, നിജു മാത്യൂ, ജിബിൻ, വിനോദ് , ഡിനോ സ്കറിയ, ജോയൽ ക്രിസ്റ്റഫർ, ജിബു ജേക്കബ് ,ജോൺസൺ കുണ്ടറ, ആൽവിൻ തോമസ്, വിൽസൺ ഏബ്രഹാം, ക്ലമൻ്റ് ജോസ് എന്നിവർ ഉപവാസ പ്രാർഥനയിൽ പ്രസംഗിക്കും.
ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തുന്നത്. മെയ് 11ന് സംയുക്ത ആരാധയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ യോഗം സമാപിക്കും.
Advertisement










































