ചൂരൽമലയിൽ ദുരിതബാധിതർക്ക്  ഐസിപിഎഫിന്റെ കൈത്താങ്ങ്

ചൂരൽമലയിൽ ദുരിതബാധിതർക്ക്  ഐസിപിഎഫിന്റെ കൈത്താങ്ങ്
ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു

വയനാട്  : പ്രകൃതി ദുരന്തത്തിനിരയായ വയനാട് ചൂരൽമലയിൽ ദുരിതബാധിതർക്ക്  ഐസിപിഎഫിന്റെ നേതൃത്വത്തിൽ സഹായ വിതരണം നടത്തി.  ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ്, ജനറൽ ട്രഷറർ  കെ ഐ മാത്യു, സ്റ്റേറ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. ശമുവെൽ, സ്റ്റേറ്റ് സെക്രട്ടറി ഉമ്മൻ പി ക്ലമെൻസൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേറ്റ് മിഷൻ സെക്രട്ടറി ബോബു ഡാനിയേൽ,നെൽസൺ പി ജി എന്നിവർ കോഡിനേറ്റേഴ്സ് ആയി ദുരിതബാധിതർക്കായി ഒരു തുക സമാഹരിച്ചു. ഭക്ഷ്യ കൂപ്പൺ എപ്രിൽ പത്താം തീയതി മേപ്പാടി സിഎസ് ഐ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ അർഹത പെട്ടവർക്ക് വിതരണം ചെയ്‌തു. എംഎൽഎ ടി സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു.  ബെന്നി അരിഞ്ചർമല,സുരേഷ് മേപ്പാടി,മണ്ഡലം പ്രസിഡന്റ് ജോയി മേപ്പാടി എന്നിവർ സംസാരിച്ചു. ദിനേശ് കുമാർ നന്ദി പറഞ്ഞു.

Advertisement