വെളിപ്പാട് പുസ്തക വ്യാഖ്യാനം രണ്ടാം ഭാഗം പ്രകാശനം ചെയ്തു

വെളിപ്പാട് പുസ്തക വ്യാഖ്യാനം രണ്ടാം ഭാഗം പ്രകാശനം ചെയ്തു
പാസ്റ്റർ കെ.സി. ജോൺ പാസ്റ്റർ സി.പി. മോനായിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു . ഗ്രന്ഥകാരൻ പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ , സജി മത്തായി കാതേട്ട് എന്നിവർ സമീപം

തിരുവല്ല: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച 'ഇതാ ഞാൻ വേഗം വരുന്നു - വെളിപ്പാട് പുസ്തക വ്യാഖ്യാനം' രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. തിരുവല്ല നെടുമ്പ്രം ഗോസ്പൽ സെന്ററിൽ പാസ്റ്റർ കെ.സി. ജോൺ പാസ്റ്റർ സി.പി. മോനായിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ പുസ്തക രചനയെപ്പറ്റി വിശദീകരിച്ചു. 

പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ, പാസ്റ്റർ എം. എ.തോമസ് എന്നിിവർ

പുസ്തകത്തിൻ്റെ സമർപ്പണശുശ്രൂഷ ന്യൂയോർക്കിൽ നടന്നു. ഇന്ത്യ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിൽ സഭയുടെ സീനിയർ പാസ്റ്ററും ഐപിസി ഈസ്റ്റേൺ റീജിയൻ പ്രസിഡൻറുമായ പാസ്റ്റർ ജോസഫ് വില്യംസ് സമർപ്പണ പ്രാർത്ഥന നിർവഹിച്ചു. ഐപിസി പെരുമ്പാവൂർ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം. എ.തോമസ് ആശംസ അറിയിച്ചു.

ഗുഡ്ന്യൂസ് ബുക്സാണ് പ്രസാധകർ. വിതരണം റീമ ബുക്സ്. പുസ്തകം ലഭിക്കുന്നതിനും വിവരങ്ങൾക്കും : +91 88484 68185

Advt.