ത്രിദിന ബൈബിൾ സ്റ്റഡി മാർച്ച് 18 മുതൽ കോഴിക്കോട്
കോഴിക്കോട് : ദൈവ ജനത്തെ കർത്താവിന്റെ വീണ്ടും വരവിനായും അന്ത്യകാല ഉണർവിനായും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ബാംഗളുരു സ്റ്റൂവാർഡ്സ് ഓഫ് ക്രൈസ്റ്റ് ഒരുക്കുന്ന ത്രിദിന ബൈബിൾ സ്റ്റഡി മാർച്ച് 18 മുതൽ 20 വരെ കോഴിക്കോട് കല്ലായി റോഡിൽ പാളയത്തിന് സമീപമുള്ള ( യൂണിയൻ ബാങ്കിന് എതിർവശം) ക്രിസ്റ്റ്യൻ ക്ലബ് ഹാളിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ക്ലാസുകൾ നടക്കും.
"ക്രിസ്തുവിൽ ഞാൻ ആരാണ്.... ക്രിസ്തു എനിക്ക് ആരാണ് " എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ തോമസ് വർഗീസ് (ബാംഗളുരു) ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്നവർക്കായി ഭക്ഷണ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. പാസ്റ്റർ കെ.സി സൈമൺ (9387880234 ), പാസ്റ്റർ ജോണി ജോസഫ് (9562136699), വി.വി. അബ്രഹാം (9744860296) തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement













































