ഫിലദൽഫിയ ക്രിസ്‌ത്യൻ അസംബ്ലിയിൽ ഫാമിലി സെമിനാർ മെയ് 10ന്
ലണ്ടൻ: ഫിലദൽഫിയ ക്രിസ്‌ത്യൻ അസംബ്ലി ക്രൊയഡോൺ, ലണ്ടൻ ഒരുക്കുന്ന ഗോഡ്ലി മാര്യേജ് സെമിനാർ മെയ് പത്താം തീയതി 10 മണിക്ക് വാലിങ്ടൺ മിൽട്ൺ റോഡിലുള്ള The Center ൽ നടക്കും. പാസ്റ്റർ കെ.എസ്.സാമുവേലും ജെസ്സി സാമുവേലും ക്ലാസുകൾ നയിക്കും.
കുടുംബങ്ങളെ സജീവ സന്തോഷത്തിലേക്ക് നയിക്കുവാനും തകരുന്ന കുടുംബങ്ങളെ കെട്ടിപ്പടുക്കുവാനുമുള്ള അടിസ്ഥാന തത്വങ്ങളും നിരവധി നുറുങ്ങുകളും പങ്കുവെക്കുന്നു. ഓഎം ഫോർവേഡും റിന്യൂവൽ ഇന്റർനാഷണലും ചേർന്നൊരുക്കിയ പാഠ്യപദ്ധതി പ്രകാരം 150ലധികം സെമിനാറുകളിലൂടെ വിവിധ ഭാഷക്കാരായ മൂവായിരത്തിൽ അധികം കുടുംബങ്ങളെ പരിശീലിപ്പിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ബന്ധപ്പെടുക പാസ്റ്റർ ടി. എസ്. മാത്യു - +44772339 9885
Advertisement
















































